പൂക്കൾ വിതറി സ്വീകരണം; നന്ദി പറഞ്ഞ്​ മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യപ്രവർത്തകരെ പൂക്കൾ വിതറി സ്വീകരിച്ച പൂന്തുറനിവാസികളുടെ പ്രവൃത്തിയിൽ നന്ദി പറഞ്ഞ് പിണറായി വിജയൻ. ഞായറാഴ്ച ത​ൻെറ ഫേസ്ബുക്ക് പേജിലാണ് ഇതിൻെറ വിഡിയോ പങ്കുവെച്ച് അദ്ദേഹം സന്തോഷവും ആശ്വാസവും പ്രകടിച്ചത്. സൂപ്പർ സ്പ്രെഡിനെത്തുടർന്ന് കർശനമായ ലോക്ഡൗൺ ഏർപ്പെടുത്തേണ്ടി വന്ന പൂന്തുറ, മാണിക്യവിളാകം, പുത്തൻതോപ്പ് വാർഡിലെ ജനങ്ങളെല്ലാം തുടക്കം മുതൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി മികച്ച രീതിയിൽ സഹകരിച്ചുവന്നവരായിരുന്നു. ചില ദുഷ്​ടശക്തികൾ തെറ്റിദ്ധാരണ പരത്തി ആ പ്രവർത്തനങ്ങളുടെ താളം തെറ്റിക്കാൻ ശ്രമിച്ചു. അതിനെയെല്ലാം തള്ളിക്കളഞ്ഞ് പൂർണമനസ്സോടെ ആരോഗ്യപ്രവർത്തകർക്കും സർക്കാറിനുമൊപ്പം നിൽക്കുകയാണ് ജനങ്ങൾ ചെയ്തിരിക്കുന്നത്. സർക്കാറിനെ വിശ്വാസത്തിലെടുക്കാനും പ്രതിരോധപ്രവർത്തനങ്ങളിൽ പങ്കെടുക്കാനും തയാറായ എല്ലാ പൂന്തുറ നിവാസികളോടും ഹാർദമായി നന്ദി പറയുന്നു. ഈ മഹാമാരി സൃഷ്​ടിച്ച പ്രതിസന്ധിയെ മറികടക്കാൻ നമുക്ക് ഒത്തൊരുമിച്ച്​ മുന്നോട്ടുപോകാം. ആ പോരാട്ടത്തിൽ നിങ്ങൾക്കുമുന്നിൽ സർക്കാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.