മുൻ ഐ.ടി സെക്രട്ടറിയുടെ ഫ്ലാറ്റിൽ നാശംവരുത്തിയ യുവമോർച്ച പ്രവർത്തകരെ റിമാൻഡ്​ ചെയ്തു

തിരുവനന്തപുരം: മുൻ ഐ.ടി സെക്രട്ടറി ശിവശങ്കരൻ താമസിക്കുന്ന ഫ്ലാറ്റിൽ നാശംവരുത്തിയ യുവമോർച്ച പ്രവർത്തകരെ റിമാൻഡ്​ ചെയ്തു. സെക്രട്ടേറിയറ്റിന് സമീപം പുന്നൻറോഡിലുള്ള ഹീതർ ഫ്ലാറ്റിൽ അതിക്രമിച്ചുകയറിയാണ് യുവമോർച്ച പ്രവർത്തകർ നാശം വരുത്തിയത്. പെരിങ്കടവിള മാരായമുട്ടം വാർഡിൽ ചെമ്മരുംകുഴി വീട്ടിൽ സജിത്ത് (30), പള്ളിച്ചൽ വില്ലേജിൽ കുളങ്ങരക്കോണം വാർഡിൽ മച്ചേൽ ദേശത്ത് കാണവിള വീട്ടിൽ സി.എ. കിരൺ (33), അയിരൂർ വാർഡിൽ മാരായമുട്ടം ഏറെപടിപ്പുര വീട്ടിൽ ശ്രീരാഗ് (33), തത്തമംഗലം വാർഡിൽ ശങ്കരനാരായണപുരം മോഹന ഭവനിൽ രാജേന്ദ്രൻ (31), തത്തമംഗലം വാർഡിൽ ശങ്കരനാരായണപുരം കീഴേവിള പുത്തൻവീട്ടിൽ പത്മകുമാർ (29) എന്നിവരെയാണ് ക​േൻറാൺമൻെറ് പൊലീസ് അറസ്​റ്റ്​ ചെയ്തത്. പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തുടർന്ന് അകത്തുമുറി എസ്.ആർ ഡൻെറൽ കോളജിൽ പ്രവർത്തിക്കുന്ന ക്വാറൻറീൻ സൻെററിൽ അടച്ചു. അന്യായമായി സംഘം ചേർന്ന്​ അതിക്രമിച്ചുകയറി സ്വകാര്യമുതൽ നശിപ്പിച്ചതിനാണ് പ്രതികൾക്കെതിരെ കേസെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.