തലസ്ഥാനത്ത് രാത്രി വൈകിയും കസ്​റ്റംസ് റെയ്ഡ്

തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റി​ൻെറ പേരിൽ നടന്ന സ്വർണക്കടത്തുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് രാത്രി വൈകിയും കസ്​റ്റംസി​ൻെറ വ്യാപക പരിശോധന. നെടുമങ്ങാ​െട്ട സന്ദീപ് നായരുടെ വീട്, അമ്പലംമുക്കിലെ സ്വപ്ന സുരേഷി​ൻെറ ഫ്ലാറ്റ് എന്നിവിടങ്ങളിലെ പരിശോധന അർധരാത്രിവരെ നീണ്ടു. ഇരുവരും എൻ.ഐ.എയുടെ പിടിയിലായശേഷം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട പല നിർണായക തെളിവുകളും ഈ പരിശോധനയിൽ ലഭിച്ചെന്നാണ് അറിയുന്നത്. ഈ സ്വർണക്കടത്തിൽ തീവ്രവാദ ബന്ധം കൂടി സംശയിക്കുന്നതിനാൽ അന്വേഷണസംഘാംഗങ്ങളുടെ സുരക്ഷയും ശക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.