ജനങ്ങൾ ജാഗ്രത പാലിക്കണം ^വി.കെ. മധു

ജനങ്ങൾ ജാഗ്രത പാലിക്കണം -വി.കെ. മധു തിരുവനന്തപുരം: ആര്യനാട് പഞ്ചായത്തിന്​ പിന്നാലെ സമീപ പഞ്ചായത്തുകളായ ഉഴമലയ്ക്കലിലും പൂവച്ചലിലും കോവിഡ്​ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു അറിയിച്ചു. ഉഴമലയ്ക്കൽ പഞ്ചായത്തിലെ വണ്ടയ്ക്കലിലാണ് ഒരു കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. എ.ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനാണ് കോവിഡ്‌ പോസിറ്റീവായത്. സമ്പർക്ക പട്ടികയിലുള്ള അമ്പതോളം പേർക്ക​്​ ആര്യനാട് ആതിര ഓഡിറ്റോറിയത്തിൽ ഞായറാഴ്ച കോവിഡ്‌ ടെസ്​റ്റ്​ നടത്തും. ഉഴമലയ്ക്കൽ പഞ്ചായത്ത് ഓഫിസിൽ അടിയന്തരയോഗം ചേർന്ന്​ സ്ഥിതിഗതികൾ വിലയിരുത്തി. തഹസിൽദാർ, മെഡിക്കൽ ഓഫിസർ, പഞ്ചായത്ത് പ്രസിഡൻറ്​ എ. റഹീം, മറ്റ്​ ജനപ്രതിനിധികൾ, സർക്കിൾ ഇൻസ്‌പെക്ടർമാരായ യഹിയ, എസ്. ഷാജി, ആരോഗ്യപ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഉഴമലയ്ക്കൽ പഞ്ചായത്തിലെ പുളിമൂട്, ചിറ്റുവീട്, മുമ്പാല വാർഡുകൾ ഭാഗികമായി അടച്ചു. പൂവച്ചൽ പഞ്ചായത്തിൽ ആലമുക്ക് വാർഡിൽ ഓക്സിജൻ സിലിണ്ടർ ഏജൻസിയിലെ ജീവനക്കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം ബന്ധപ്പെട്ട അമ്പതോളം പേരടങ്ങിയ റൂട്ട് മാപ് തയാറാക്കി. ഞായറാഴ്ച പാലമുക്കിൽ ശ്രവപരിശോധന നടത്തും. പഞ്ചായത്ത് അവലോകനയോഗം ചേർന്ന് മുൻകരുതലുകൾ സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.