വീഴ്ച മറച്ചുവെക്കാൻ പഴിചാരുന്നു- യു.ഡി.എഫ്​

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാറി​ൻെറ വീഴ്ച മറച്ചുവെക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കോവിഡ് പ്രതിരോധം തകര്‍ക്കാന്‍ യു.ഡി.എഫ്​ ശ്രമിക്കുന്നുവെന്ന വിധം കഴിഞ്ഞദിവസം മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ ശരിയല്ല. വെള്ളവും ഭക്ഷണവും മതിയായ സൗകര്യങ്ങളും കിട്ടാതെ വന്നതിനെ തുടർന്ന്​ പൂന്തുറയില്‍ നടന്ന പ്രതിഷേധത്തില്‍ കോൺഗ്രസുകാർ മാത്രമല്ല അവിടത്തെ പള്ളി വികാരിയും സി.പി.എം ലോക്കല്‍ സെക്രട്ടറിയും ഉൾപ്പെടെ പങ്കെടുത്തു. എന്നാൽ അതി​ൻെറ പേരിൽ സ്​ഥലം എം.എൽ.എ ആയ വി.എസ്.​ ശിവകുമാറിനെ മാത്രം അപമാനിക്കാനാണ്​ ആരോഗ്യമന്ത്രി ശ്രമിച്ചത്​. ബുദ്ധിമുട്ട്​ സഹിക്കാനാകാതെ ജനം തെരുവിലിറങ്ങുന്ന സാഹചര്യം ഒഴിവാക്കുന്നതിന്​ പകരം പൂന്തുറ നിവാസികളെ സർക്കാർ അപമാനിക്കുകയാണെന്നും വാർത്തസമ്മേളനത്തിൽ ചെന്നിത്തല വ്യക്തമാക്കി. സ്വന്തം വീഴ്​ചകൾ മറയ്​ക്കാൻ സർക്കാർ മത്സ്യ​െത്താഴിലാളികളെ അപമാനിക്കുകയാണെന്ന്​ വി.എസ്.​ ശിവകുമാറും കുറ്റപ്പെടുത്തി. കോവിഡി​ൻെറ പേരിൽ വിദൂര സ്​ഥലങ്ങളിൽ എത്തിച്ച്​ യാതൊരു അടിസ്ഥാന സൗകര്യമില്ലാത്തിടങ്ങളിലാണ്​ പൂന്തുറക്കാരെ പാർപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.