ഉദ്ഘാടനം നാളെ

കിളിമാനൂർ: കിളിമാനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമിച്ച ഇരുനില കെട്ടിടത്തി​ൻെറ ഉദ്ഘാടനം 13ന് ഉച്ചക്ക്​ രണ്ടിന്​ ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു നിർവഹിക്കുമെന്ന് സ്കൂൾ പി.ടി.എ പ്രസിഡൻറ് ശ്രീജ ഷൈജുദേവ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ, ആരോഗ്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻമാർ വി. രഞ്ജിത്ത്, ജില്ല പഞ്ചായത്തംഗം ഡി. സ്മിത, കിളിമാനൂർ പഞ്ചായത്ത് പ്രസിഡൻറ്​ രാജലക്ഷ്മി അമ്മാൾ, വാർഡംഗം ബീന വേണുഗോപാൽ എന്നിവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൻ സ്കൂൾ ഹെഡ്മിസ്ട്രസ് അജിതകുമാരി, സ്​റ്റാഫ് സെക്രട്ടറി നരേന്ദ്ര നാഥ്, അനിൽകുമാർ, ലെനിൻ എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.