പെരുമാതുറ ആശങ്കയിൽ

പെരുമാതുറ: രണ്ട് കോവിഡ് കേസുകൾ സ്ഥിരീകരിച്ചതോടെ പെരുമാതുറ ആശങ്കയിലായി. തീരദേശത്തും അല്ലാതെയും താമസിക്കുന്നവരുമായി രണ്ട് രോഗികളും സമ്പർക്കം പുലർത്തിയതായാണ് വിവരം. ഇതിൽ ഒരുരോഗി കഴിഞ്ഞദിവസം പള്ളിയിൽ നമസ്കാരത്തിലും പങ്കെടുത്തു. ആ ദിവസം പള്ളിയിൽ ഉണ്ടായിരുന്ന മുഴുവൻ പേരുടെയും സ്രവ പരിശോധന ഞായറാഴ്​ച നടത്തും. ഒരാൾക്ക് പൂന്തുറയിൽ നിന്നുള്ള രോഗിയുമായുള്ള സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. പൂന്തുറയിലുള്ള ആളിന് കോവിഡ് സ്ഥിരീകരിച്ചിട്ടും ഇയാൾ പെരുമാതുറയിൽ കറങ്ങി നടന്നു. ഇത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കുന്നു. രോഗികളിലൊരാൾ തീരദേശത്താണ് താമസിക്കുന്നത്. ഇവിടെ ഇടുങ്ങിയാണ് വീടുകൾ ഉള്ളതിനാൽ പരിസരവാസികൾ ആശങ്കയിലാണ്. നേരത്തെ രണ്ട് ദിവസങ്ങളിലായി 163 പേരുടെ ശ്രവപരിശോധന നടത്തിയതിൽ നിന്നാണ് ഇന്നലെ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേരുമായി സമ്പർക്കം പുലർത്തിയ 80 പേരുടെ ശ്രവപരിശോധന ഇന്ന് നടക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.