പൂന്തുറ നിവാസികൾക്കെതിരെ നടത്തുന്ന വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിക്കുക -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: പൂന്തുറയിൽ ജനങ്ങൾ നടത്തിയ പ്രതിഷേധത്തെ മോശമായി ചിത്രീകരിക്കുകയും വ്യാജ പ്രചാരങ്ങൾ നടത്തുകയും ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ്​ എൻ.എം. അൻസാരി ആവശ്യപ്പെട്ടു. ജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ വർധിക്കുമ്പോഴാണ് ഗതികെട്ട് തെരുവിലിറങ്ങുന്നത്. ജനങ്ങളുടെ പ്രതിഷേധത്തെ രാഷ്​ട്രീയമാനം നൽകി മോശമായി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.