പൂന്തുറയിൽ ക്വിക്ക് റെസ്‌പോൺസ് ടീം രൂപവത്​കരിച്ചു

തിരുവനന്തപുരം: പൂന്തുറപ്രദേശങ്ങളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതി‍ൻെറ ഭാഗമായി റവന്യൂ-പൊലീസ്-ആരോഗ്യ ഉദ്യോഗസ്ഥരെ ഉൾക്കൊള്ളിച്ച് ക്വിക്ക് റെസ്‌പോൺസ് ടീം രൂപവത്​കരിച്ചതായി ജില്ല കലക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ക്രിട്ടിക്കൽ കണ്ടെയ്​ൻമൻെറ് സോണിലേക്കുള്ള ചരക്കുവാഹന നീക്കം, വെള്ളം, വൈദ്യുതി, തുടങ്ങി എല്ലാ പ്രവർത്തനങ്ങളും സംഘം നിരീക്ഷിക്കും. പൊലീസ്, ആരോഗ്യവകുപ്പ് എന്നിവയിൽ നിന്നും ഓരോ ഉദ്യോഗസ്ഥർ സംഘത്തിനൊപ്പം 24 മണിക്കൂറുമുണ്ടാകും. പൂന്തുറ കമ്യൂണിറ്റി ഹെൽത്ത് സൻെററിൽ ആവശ്യമായ ജീവനക്കാരെയും ആംബുലൻസ് അടക്കമുള്ള എല്ലാ സൗകര്യങ്ങളും 24 മണിക്കൂറും പ്രവർത്തിക്കാൻ നിർദേശം നൽകി. പ്രദേശത്തുള്ള ആശുപത്രികൾ ഒരു കാരണവശാലും ചികിത്സ നിഷേധിക്കാൻ പാടില്ല. കോവിഡ് രോഗലക്ഷണമുള്ള രോഗികളെത്തിയാൽ അവരെ നിർബന്ധമായും സ്‌ക്രീനിങ്ങിന്​ വിധേയരാക്കണം. മൊബൈൽ മാവേലി സ്​റ്റോർ, മൊബൈൽ എ.ടി.എം(രാവിലെ 10 മുതൽ അഞ്ചു വരെ) എന്നിവ പ്രദേശങ്ങളിൽ പ്രവർത്തിക്കും. പൊതുജനങ്ങൾക്ക് ഈ സേവനം ഉപയോഗപ്പെടുത്താമെന്നും കലക്ടർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.