അകക്കണ്ണി​െൻറ വെളിച്ചത്തിൽ സിജോ നേടിയത് വിസ്മയവിജയം

അകക്കണ്ണി​ൻെറ വെളിച്ചത്തിൽ സിജോ നേടിയത് വിസ്മയവിജയം കഴക്കൂട്ടം: അകക്കണ്ണി​ൻെറ വെളിച്ചത്തിൽ പോങ്ങുംമൂട് ജനശക്തിനഗർ ക്രിസ്തിരാജിൽ സംഗീതി​ൻെറയും രജിതയുടെയും മൂത്ത മകൻ സിജോ നേടിയെടുത്തത് വിസ്മയ വിജയം. പുറംകാഴ്ചകൾ പറഞ്ഞറിഞ്ഞുമാത്രം കേട്ട സിജോക്ക്​ ഇക്കഴിഞ്ഞ 10ാം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടാനായി. ജനിച്ച് നാലാം മാസത്തിൽ കാഴ്ച മങ്ങിത്തുടങ്ങുകയും പൂർണമായും ഇരുട്ടിലാകുകയും ചെയ്തു. പല ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ല. ഏഴാം ക്ലാസ് വരെ വഴുതക്കാട്ടെ അന്ധവിദ്യാലയത്തിലും അതിനുശേഷം എസ്​.എൻ.വി സ്കൂളിലുമായിരുന്നു പഠനം. പ്രസംഗം, കവിത, ക്രിക്കറ്റ് തുടങ്ങിയവയിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്​. കേരള ബ്ലൈൻഡ് ക്രിക്കറ്റ് ടീം അംഗം കൂടിയായ സിജോയുടെ വലിയ ആഗ്രഹം ഇന്ത്യക്ക്​ വേണ്ടി ജഴ്സി അണിയണമെന്നാണ്. ഓട്ടോ ഡ്രൈവറായ സംഗീതും രജിതയും മക​ൻെറ ഏത് ആഗ്രഹവും സാധിച്ചുകൊടുക്കാനുള്ള കഠിനശ്രമം നടത്തുന്നുണ്ട്. ആറാം ക്ലാസിൽ പഠിക്കുന്ന അനുജൻ ലിജോക്കും ജന്മനാ കാഴ്ചയില്ല. ചിത്രം: Sijo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.