​േകാവിഡ് വ്യാപനം: ജില്ല അതിർത്തിയിൽ വാഹനപരിശോധന ശക്തമാക്കി

കല്ലമ്പലം: ജില്ലയിൽ ​േകാവിഡ് വ്യാപനം ക്രമാതീതമായതും നഗരത്തിൽ ട്രിപ്ൾ ലോക്ഡൗൺ തുടരുന്നതും കണക്കിലെടുത്ത്​ ദേശീയപാതയിൽ കൊല്ലം-തിരുവനന്തപുരം ജില്ല അതിർത്തിയായ കടമ്പാട്ടുകോണത്ത് പൊലീസ് വാഹനപരിശോധന ശക്തമാക്കി. കൊല്ലത്തുനിന്നും മറ്റ് ജില്ലകളിൽനിന്നും അതിർത്തിയിലെത്തുന്ന എല്ലാ വാഹനങ്ങളും പരിശോധിച്ച ശേഷം അത്യാവശ്യ സർവിസുകൾ മാത്രമാണ് കടത്തിവിടുന്നത്. വിമാനത്താവളം, ആശുപത്രി, ആറ്റിങ്ങൽ ബോർഡു​െവച്ച കെ.എസ്.ആർ.ടി.സി ബസുകൾ എന്നിവയാണ് പ്രധാനമായും പോകാൻ അനുവദിക്കകെ. മാസ്ക് ഉപയോഗിക്കാത്തവർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെയും നടപടി കൈകൊണ്ടുവരുകയാണെന്ന് പൊലീസ് അറിയിച്ചു. അയിരൂർ എസ്.ഐ സജീവ​ൻെറ നേതൃത്വത്തിൽ അയിരൂർ, കല്ലമ്പലം, കടയ്ക്കാവൂർ, ചിറയിൻകീഴ്‌ സ്​റ്റേഷനുകളിൽനിന്നുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തുന്നത്. വരും ദിവസങ്ങളിൽ ആരോഗ്യപ്രവർത്തകരുടെ സേവനവും ഉണ്ടാകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. വിജയികളെ ആദരിച്ചു കല്ലമ്പലം: എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മുഹമ്മദ് യാസീൻ ,ശീതൾ, ബാബു, ആശിഖ് മുഹമ്മദ് എന്നിവരെ കടുവയിൽ സുഹൃദ റെസിഡൻറ്സ് അസോസിയേഷൻ വീടുകളിലെത്തി ആദരിച്ചു. പ്രസിഡൻറ് പി.എൻ. ശശിധരൻ, സെക്രട്ടറി ഖാലിദ് പനവിള, ഷാനി പുന്നവിള, ഷാജഹാൻ എന്നിവർ ചേർന്നാണ് വിദ്യാർഥികളെ ആദരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.