സെല്‍ഫ് ലോക്ഡൗണുമായി വ്യാപാരികള്‍

നേമം: തലസ്ഥാനത്ത് കോവിഡ് ഭീതി രൂക്ഷമായ സാഹചര്യത്തില്‍ . പെരിങ്ങമ്മല, കാക്കാമൂല ഭാഗങ്ങളിലെ വ്യാപാരി വ്യവസായികളാണ് ഇൗ തീരുമാനം കൈക്കൊണ്ടത്. സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം രാവിലെ ആരംഭിച്ച് ഉച്ചക്ക്​ രണ്ടിന്​ അവസാനിപ്പിക്കും. കോവിഡ് രൂക്ഷത കുറയുന്ന സാഹചര്യത്തില്‍ മാത്രമേ ഇതിന്​ മാറ്റമുണ്ടാകൂ. നേമം എസ്.ഐ ബി. ദീപുവി​ൻെറ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് വ്യാപാരി വ്യവസായികള്‍ തീരുമാനം എടുത്തത്. കല്ലിയൂര്‍, വെങ്ങാനൂര്‍ പഞ്ചായത്ത് അധികൃതരും സെല്‍ഫ് ലോക്ഡൗണ്‍ നടപ്പാക്കാനുള്ള തീരുമാനത്തിലാണ്. അത്യാവശ്യം സാഹചര്യങ്ങളില്‍ മാത്രമേ പഞ്ചായത്തുകള്‍ പ്രവര്‍ത്തിക്കൂ. കോവിഡ് പ്രതിരോധത്തി​ൻെറ ഭാഗമായി ഊർജിത മുന്‍കരുതലുകള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.