പേര്​ പറയുന്നത്​ വിഷമിപ്പിക്കാനല്ല, ജാഗ്രതപ്പെടുത്താൻ ^മുഖ്യമന്ത്രി

പേര്​ പറയുന്നത്​ വിഷമിപ്പിക്കാനല്ല, ജാഗ്രതപ്പെടുത്താൻ -മുഖ്യമന്ത്രി തിരുവനന്തപുരം: 'പൂന്തുറയില്‍ പ്രശ്നമുണ്ടാകുമ്പോള്‍ അത് അങ്ങനെ തന്നെയാണ് പറയുക. അല്ലാതെ മറ്റൊരു സ്ഥലത്തി‍ൻെറ പേരു പറയാന്‍ കഴിയില്ലല്ലോ' എന്ന്​ മുഖ്യമ​ന്ത്രി. മാണിക്യവിളാകം, പുത്തന്‍പള്ളി, പൂന്തുറ എന്നിവിടങ്ങളിലെ മൊത്തം രോഗികളുടെ എണ്ണമാണ് വൈകുന്നേരങ്ങളില്‍ പ്രഖ്യാപിക്കുന്നതെങ്കിലും മൂന്നു സ്ഥലങ്ങളി​െലയും കണക്കുചേര്‍ത്ത് പൂന്തുറയിലെ രോഗികള്‍ എന്ന പേരിലാണ് മാധ്യമങ്ങളില്‍ വാര്‍ത്തവരുന്നതെന്ന ആരോപ​ണത്തെക്കുറിച്ചായിരുന്നു വാർത്തസമ്മേളനത്തിലെ പ്രതികരണം. പൊന്നാനിയിലുണ്ടായപ്പോള്‍ പൊന്നാനി എന്നും കാസര്‍കോടിനെ കാസര്‍കോട് എന്നും ചെല്ലാനത്തെ ചെല്ലാനം എന്നും തന്നെയാണ് പറഞ്ഞത്. അത് ആരെയും വിഷമിപ്പിക്കാനല്ല, മറിച്ച് ജാഗ്രതപ്പെടുത്താനാണ്. വ്യാജ മത്സ്യവിതരണ ലോബിക്കുവേണ്ടി കോവിഡ് പരിഭ്രാന്തി പരത്തുന്നെന്നും പൂന്തുറയെ കരുവാക്കുന്നെന്നുമാണ്​ മറ്റൊരു പ്രചാരണം. ഇത്​ ശരിയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.