വ്യാജ പ്രചാരണങ്ങളിലൂടെ ജനങ്ങളെ തെരുവിലിറക്കുന്നത് ക്രൂരം ^മന്ത്രി കടകംപള്ളി

വ്യാജ പ്രചാരണങ്ങളിലൂടെ ജനങ്ങളെ തെരുവിലിറക്കുന്നത് ക്രൂരം -മന്ത്രി കടകംപള്ളി തിരുവനന്തപുരം: ജില്ലയിൽ കോവിഡ്-19‍‍ൻെറ പ്രയാസങ്ങൾ ഏറെ അനുഭവിക്കുന്ന പ്രത്യേക പ്രദേശങ്ങളിൽ ചിലർ സാധാരണക്കാർക്കിടയിൽ വ്യാജപ്രചാരണം നടത്തി അവരെ തെരുവിലിറക്കുന്നത് ക്രൂരവും നിന്ദ്യവുമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മഹാമാരിയിൽനിന്ന്​ രക്ഷ നേടാൻ സാധ്യമായതെല്ലാം ചെയ്ത് സർക്കാർ മുന്നോട്ടുപോകുമ്പോൾ അതിന് തുരങ്കംവെക്കാൻ ശ്രമിക്കുന്നത് എന്തിൻെറ പേരിലാണെങ്കിലും അപലപനീയമാണ്. കലക്ടറേറ്റിൽ ചേർന്ന കോവിഡ്-19 അവലോകന യോഗശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോർപറേഷൻ പരിധിയിൽ ഏർപ്പെടുത്തിയ ട്രിപ്ൾ ലോക്​ഡൗൺ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. വലിയ പ്രതിസന്ധി തരണം ചെയ്യാൻ മറ്റു മാർഗങ്ങളില്ല. രോഗവ്യാപന തോത് വർധിച്ച കോർപറേഷനിലെ ചില വാർഡുകൾ ക്രിട്ടിക്കൽ കണ്ടെയ്​ൻമൻെറ് സോണുകളായും ബഫർ സോണുകളായും പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ആരോഗ്യസേവനം 24 മണിക്കൂറും ലഭിക്കും. ഇതിനായി ജില്ല മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ രണ്ട് മൊബൈൽ യൂനിറ്റുകൾ സജ്ജമാക്കിയിട്ടുണ്ട്. റേഷൻ കടകൾ വഴി സൗജന്യമായി അരി വിതരണം നടത്തിവരുന്നു. മഹാവിപത്ത്​ തടയാൻ മനുഷ്യസാധ്യമായതെല്ലാം സർക്കാർ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ചിലർ ഇതിനെയൊക്കെ അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്നും മന്ത്രി ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.