മുഖ്യമന്ത്രി രാജി​െവച്ച് നിരപരാധിത്തം തെളിയിക്കുകയാണ് വേണ്ടത് -ആർ.എസ്​.പി

തിരുവനന്തപുരം: രാജ്യാന്തര സ്വർണ കള്ളക്കടത്തി​ൻെറ സംശയമുന മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി നിൽക്കുന്ന സാഹചര്യത്തിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജി​െവച്ച് നിരപരാധിത്തം തെളിയിക്കുകയാണ് വേണ്ടതെന്ന് ആർ.എസ്​.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത്​ തുടർച്ചയായി വരുന്ന അഴിമതി ആരോപണങ്ങൾ ഞെട്ടിക്കുന്നതാണ്. കോവിഡിനെതിരെയുള്ള പ്രതിരോധത്തിൽ ജനങ്ങൾ ജാഗ്രതയോടെ കഴിയുമ്പോൾ ചിലർ കള്ളക്കടത്തിന്​ ഉപയോഗപ്പെടുന്നതും അതിന് മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് സഹായമുണ്ടായതായി ആരോപണം ഉയരുന്നതും ആശങ്കയോടെയാണ് സമൂഹം കാണുന്നത്. രാജ്യസുരക്ഷയെപ്പോലും ബാധിക്കുന്ന കള്ളക്കടത്ത് ഗൗരവമേറിയ വിഷയമാണ്. രാഷ്​ട്രീയ ധാർമികത പുലർത്തി മുഖ്യമന്ത്രി രാജിവെക്കണമെന്ന് അസീസ് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.