കെ.എസ്.യു പ്രതിഷേധിച്ചു

കിളിമാനൂർ: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസിനുള്ള ബന്ധം വ്യക്തമാണെന്ന്​ ആരോപിച്ചും മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടും കെ.എസ്.യു പാങ്ങോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെയും സ്വപ്ന സുരേഷി​ൻെറയും കോലം കത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധം കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറി അമി തിലക് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു മണ്ഡലം പ്രസിഡൻറ് റിഷാദ് പാങ്ങോട് അധ്യക്ഷത വഹിച്ചു. ഹസീൻ പാങ്ങോട്, ഹിജാസ് ഭരതന്നൂർ, അൽ അമീൻ വട്ടക്കരിക്കകം എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.