പൂന്തുറയിലെ സ്ഥിതി അതീവ ഗുരുതരം

പൂന്തുറ: പൂന്തുറയിലെ കോവിഡ് 19 സ്ഥിതി അതീവ ഗുരുതരം. ചൊവ്വാഴ്ചമാത്രം പൂന്തുറയില്‍ രോഗം സ്ഥിരീകരിച്ചത് 28 പേര്‍ക്ക്. സമ്പര്‍ക്കവ്യാപനത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടുന്നത് ജനങ്ങളെ കൂടുതല്‍ ഭീതിയിലാഴ്ത്തി. രോഗബാധിതരുടെ സമ്പര്‍ക്കപട്ടികയില്‍ കുട്ടികള്‍ ഉൾപ്പെടെയുണ്ട്​. പലയിടത്തും കുടുംബങ്ങളിലുള്ളവര്‍ക്ക് ഒന്നായിട്ടാണ് രോഗം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞദിവസം ആൻറിജന്‍ പരിശോധയില്‍ വൈറസ് കണ്ടത്തിയവരെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ്​ എത്താന്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ടതായിവന്നു. രോഗികളുടെ എണ്ണം വർധിക്കുന്നതനുസരിച്ച് തീരദേശത്തെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടക്കുന്നി​െല്ലന്ന് ആക്ഷേപവും ഉയരുന്നുണ്ട്. സമ്പര്‍ക്കത്തിലൂടെയുള്ള വൈറസ് ബാധ ദിനംപ്രതി വർധിക്കുന്നത് പുത്തന്‍പള്ളി വാര്‍ഡിലാണ്. മത്സ്യവ്യാപാരിക്ക് രോഗം സ്ഥിരീകരിച്ച സമ്പര്‍ക്കപട്ടികയില്‍നിന്നാണ് കൂടുതല്‍പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. വലിയതുറയില്‍ കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച 54കാരനായ വലിയതുറ സ്വദേശി ചുമയും പനിയുമായി രണ്ടുതവണ മെഡിക്കൽ കോളജ്​ ആശുപത്രിയില്‍ ചികിത്സ തേടിപ്പോ​െയങ്കിലും സ്രവപരിശോധനയില്‍ വൈറസ് ബാധയി​െല്ലന്നുകണ്ട് തിരിച്ചയക്കുകയായിരുന്നു. പിന്നീടാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.