ലോക്ഡൗണിലും നിരാലംബര്‍ക്ക് താങ്ങായി 'നന്മ' പെന്‍ഷന്‍ പദ്ധതി

നേമം: ലോക്ഡൗണ്‍ കാലത്തും നിരാലംബര്‍ക്ക് താങ്ങായി 'നന്മ' പെന്‍ഷന്‍ പദ്ധതി. പേയാട് കണ്ണശ്ശ മിഷന്‍ ഹൈസ്‌കൂളിലെ കുട്ടികളുടെ മാതൃകാ പ്രവര്‍ത്തനമാണിത്. ഇവര്‍ സമാഹരിക്കുന്ന ഒറ്റരൂപ നാണയങ്ങള്‍ കൂട്ടിവെച്ച് പ്രദേശത്തെ നിര്‍ധന കുടുംബങ്ങള്‍ക്ക് പ്രതിമാസ പെന്‍ഷന്‍ നല്‍കുന്നതാണ്​ പദ്ധതി. ഈ വര്‍ഷം സ്‌കൂള്‍ തുറക്കാതിരുന്നിട്ടും നീക്കിയിരിപ്പ് തുക ഉപയോഗിച്ച് രണ്ടു മാസം പെന്‍ഷന്‍ മുടക്കമില്ലാതെ നല്‍കി. നീക്കിയിരിപ്പ് തീര്‍ന്നതോടെ മാനേജ്‌മൻെറ്​ ഫണ്ട് ഉപയോഗിച്ച് പെന്‍ഷന്‍ നല്‍കുകയാണ് സ്‌കൂള്‍ അധികൃതര്‍ ചെയ്തുവരുന്നത്. ചിത്രവിവരണം: SPECIAL__ kannasa mission__ NEMOM.jpg പേയാട് കണ്ണശ്ശ മിഷന്‍ സ്‌കൂള്‍ മാനേജര്‍ ആനന്ദ് കണ്ണശ്ശ 'നന്മ' പ്രതിമാസ പെന്‍ഷന്‍ വിതരണം ചെയ്യുന്നു. പ്രിന്‍സിപ്പല്‍ ശ്രീദേവി സമീപം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.