ക്വാറൻറീൻ സെൻററിൽനിന്ന്​ ചാടിയ പ്രതി പിടിയിൽ

ക്വാറൻറീൻ സൻെററിൽനിന്ന്​ ചാടിയ പ്രതി പിടിയിൽ വര്‍ക്കല: അകത്തുമുറി എസ്.ആര്‍ മെഡിക്കല്‍ കോളജിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍നിന്ന്​ ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയില്‍. കൊല്ലം ചിതറ വളവുപച്ച സൂര്യകുളം തടത്തരികത്ത് വീട്ടില്‍ മുഹമ്മദ് ഷാനാണ് (18) പിടിയിലായത്. ചിതറയില്‍നിന്ന്​ പൊലീസും ജയില്‍ വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് പിടികൂടിയത്. ഞായറാഴ്ച പുലര്‍ച്ചയാണ് മുഹമ്മദ് ഷാനും പള്ളിച്ചല്‍ കുളങ്ങരക്കോണം മേലെ പുത്തന്‍വീട്ടില്‍ അനീഷും(29) ചാടിപ്പോയത്. കടയ്ക്കാവൂര്‍, വക്കം മേഖലയില്‍ ഒളിവില്‍ കഴിഞ്ഞശേഷം മുഹമ്മദ് ഷാന്‍ തിങ്കളാഴ്ച ചെറുന്നിയൂരില്‍ നിന്ന്​ ബുള്ളറ്റ് മോഷ്​ടിച്ചാണ് ചിതറയിലേക്ക് കടന്നത്. ചൊവ്വാഴ്ച പുലർച്ച ചിതറയില്‍നിന്ന്​ ബുള്ളറ്റുള്‍പ്പെ​െട ഇയാളെ പിടികൂടുകയായിരുന്നു. കോവിഡ് പരിശോധനഫലം നെഗറ്റിവായതിനാല്‍ മുഹമ്മദ് ഷാനെ ജയിലിലേക്ക് മാറ്റി. കേസ് അന്വേഷണത്തി​ൻെറ ഭാഗമായി ഇയാളെ കസ്​റ്റഡിയില്‍ വാങ്ങുമെന്ന് ആറ്റിങ്ങല്‍ ഡിവൈ.എസ്.പി എസ്.വൈ. സുരേഷ് പറഞ്ഞു. ഇയാള്‍ക്കൊപ്പം രക്ഷപ്പെട്ട അനീഷിനെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.