വസ്തു തര്‍ക്കത്തിനിടെ കൊലപാതകശ്രമം: പ്രതി പിടിയില്‍

പാറശ്ശാല: വസ്തു തര്‍ക്കത്തിനിടെ സംഘം ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍. ചെങ്കല്‍ ചാരക്കാവിള പുത്തന്‍വീട്ടില്‍ സജിത്താണ് (29) പിടിയിലായത്. ജൂൺ 18ന് മര്യാപുരം ആര്‍.സി ചര്‍ച്ചിനു പിറകിൽ ആറയൂര്‍ കളിവിളാകം ലക്ഷം വീടിനു സമീപമുള്ള വസ്തു അളക്കുന്നതായി അറിഞ്ഞ് സ്ഥല​െത്തത്തിയ വിന്‍സൻറ്​ എന്നയാളെ സംഘം ചേര്‍ന്ന് പ്രതികള്‍ മര്‍ദിക്കുകയും ഇതറി​െഞ്ഞത്തിയ മരുമക്കളെയും പഴയ ഉച്ചക്കട സ്വദേശിയായ മോതിര പഴിഞ്ഞി മനോജിനേയും ഇഷ്​ടികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്​ത ശേഷം ഇവരുടെ വാഹനങ്ങള്‍ അടിച്ചു തകര്‍ത്ത കേസിലെ പ്രതിയാണ്​ സജിത്ത്​. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു. police pedeilaya sugith ചിത്രം: പിടിയിലായ സജിത്ത് (29)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.