ഇന്ധനവില വർധന​: മത്സ്യത്തൊഴിലാളികൾക്ക്​ തിരിച്ചടി

തിരുവനന്തപുരം: ഡീസൽ, പെട്രോൾ, മണ്ണെണ്ണ വില വർധന പരമ്പരാഗത മത്സ്യബന്ധന മേഖലക്ക്​​ തിരിച്ചടിയായി​. തീരക്കടലിൽ ലഭ്യത കുറവായതിനാൽ ഇപ്പോൾ ആഴക്കടലിൽ പോയാണ്​ മത്സ്യത്തൊഴിലാളികൾ മീൻപിടിക്കുന്നത്​. ഇതോടെ ഇന്ധന ചെലവും വർധിക്കുന്നു. ലോക്​ഡൗൺ കാരണം സ്വതവേ ദാരിദ്ര്യത്തി​ൻെറ വക്കിലെത്തിയ മത്സ്യത്തൊഴിലാളികളുടെ കടബാധ്യതയും കൂടുന്ന സ്ഥിതിയാണ്​. മത്സ്യബന്ധന ആവശ്യത്തിന്​ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ മണ്ണെണ്ണയും ഡീസലും പെട്രോളും വില കുറച്ച്​ നൽകാത്തതാണ്​ ബുദ്ധിമുട്ടിക്കുന്നത്​. ഇന്ധനം കുറഞ്ഞ വിലക്ക്​ നൽകണമെന്നാവശ്യപ്പെട്ട്​ നിവേദനം കേന്ദ്ര പെട്രോളിയം മന്ത്രിക്കും കേന്ദ്ര ഫിഷറീസ് മന്ത്രിക്കും സംസ്ഥാന മുഖ്യമന്ത്രിമാർക്കും നൽകാനാണ്​ നാഷനൽ ഫിഷ്​ വർക്കേഴ്​സ്​​ ഫോറത്തിൻെറ തീരുമാനം. 24ന് എല്ലാ തീരദേശ സംസ്ഥാനങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്​ മത്സ്യത്തൊഴിലാളികൾ ധർണ നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.