തലസ്ഥാനം 'ഐ.സി.യു'വിൽ

തിരുവനന്തപുരം: നഗരത്തിൽ സമൂഹവ്യാപന സാധ്യത ഊട്ടിഉറപ്പിച്ച് ചൊവ്വാഴ്ച 54 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 47 പേർക്കും സമ്പർക്കം വഴിയാണെന്നത് കൂടുതൽ ആശങ്കക്കിടയാക്കുന്നതാണ്. ആദ്യമായാണ് ഒരുദിവസം ഇത്രയും പേർക്ക് ജില്ലയിൽ രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 178 ആയി. മൂന്നുപേർ ചൊവ്വാഴ്​ച രോഗമുക്തി നേടി. ട്രിപ്ൾ ലോക്ഡൗണിന് പുറമെ, കർശന നിയന്ത്രണം നിലനിൽക്കുന്ന പൂന്തുറയിൽ സ്ഥിതി കൂടുതൽ രൂക്ഷമാകുകയാണ്. ചൊവ്വാഴ്​ച 28 പേർക്കാണ് ഇവിടെ സമ്പർക്കത്തിലൂ​െടരോഗം സ്ഥിരീകരിച്ചത്. ഒരു കുടുംബത്തിലെ 13 പേരാണ്​ രോഗബാധിതരായത്. കുമരിച്ചന്തയിലെ മത്സ്യത്തൊഴിലാളിയായ 30കാരനിൽനിന്നുമാണ് ഇദ്ദേഹത്തിൻെറ ഭാര്യക്കും മൂന്നു മക്കൾക്കും ഓട്ടോ ഡ്രൈവറായ പിതാവിനും മാതാവിനും പരുത്തിക്കുഴിയിൽ മൊബൈൽ ഫോൺ കട നടത്തുന്ന സഹോദരനും മറ്റൊരു സഹോദര‍ൻെറ ഭാര്യക്കും അവരുടെ നാലു മക്കൾക്കും രോഗം ബാധിച്ചിരിക്കുന്നത്. ഇയാളുടെയും പിതാവി​ൻെറയും സഹോദര‍ൻെറ‍യുെമല്ലാം സമ്പർക്കപട്ടിക ജില്ല ഭരണകൂടത്തിൻെറ നെഞ്ചിടിപ്പിക്കുന്നതാണ്. ഇവരെക്കൂടാതെ പരുത്തിക്കുഴി സ്വദേശിയായ ഓട്ടോ ഡ്രൈവർക്കും പൂന്തുറയിൽ 50കാരനായ ചുമട്ടുതൊഴിലാളികളും രോഗം സ്ഥിരീകരിച്ചതും ആശങ്കക്കിടയാക്കിയിട്ടുണ്ട്. പൂന്തുറയിൽ സമൂഹവ്യാപനത്തിൻെറ വ്യക്തമായ സൂചനകളാണ് ഇവ നൽകുന്നത്. വള്ളക്കടവിൽ എട്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ ഏഴുപേർക്ക് നേരത്തേ കോവിഡ് സ്ഥിരീകരിച്ച മുൻ റിട്ട.വി.എസ്.എസ്.സി ജീവനക്കാര‍ൻെറ അയൽക്കാരനാണ്. ഇദ്ദേഹത്തിൻെറ ഭാര്യ കഴിഞ്ഞ ദിവസം രോഗമുക്തി നേടിയിരുന്നു. ടെക്നോപാർക് ഫേസ് ത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. 30ന് നൈറ്റ് ഡ്യൂട്ടിക്കു ശേഷം രാവിലെ കെ.എസ്.ആർ.ടി.സി ബസിലാണ് ഇയാൾ വീട്ടിലെത്തിയത്. വീട്ടിലെത്തിയ ശേഷമാണ് രോഗലക്ഷണങ്ങൾ കണ്ടത്. തുടർന്ന് ചാക്കയിലെ സ്വകാര്യ ആശുപത്രിയിൽ രണ്ടു തവണ പോയിരുന്നു. തുടർന്ന് മെഡിക്കൽ കോളജിൽ നടത്തിയ സ്വാബ് പരിശോധയിലാണ് ഫലം പോസിറ്റിവായത്. ഇദ്ദേഹത്തിൻെറ മകൾ നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ നഴ്സാണ്. പിതാവിന്​ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവർ ക്വാറൻറീനിലാണ്. ആര്യനാട് കമ്യൂണിറ്റി ഹെൽത്ത് സൻെററിലെ മെഡിക്കൽ ഓഫിസർക്കും രണ്ട് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആര്യനാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡിപ്പോ താൽക്കാലികമായി അടച്ചിട്ടുണ്ട്. ചൊവ്വാഴ്​ച രോഗം സ്ഥിരീകരിച്ചവരിൽ ഏഴുപേർ വിദേശത്തുനിന്നു വന്നവരാണ്. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ .......................................................................................... സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ 1. പൂന്തുറ സ്വദേശിനി 34കാരി. കുമരിച്ചന്തയിൽ മത്സ്യവിൽപന നടത്തുന്നു. 2. പൂന്തുറ സ്വദേശിനി 35കാരി. കുമരിച്ചന്തയിൽനിന്ന്​ കാരയ്ക്കാമണ്ഡപത്തിലേക്ക് മത്സ്യമെത്തിച്ച് വിൽപന നടത്തുന്നു. 3. പൂന്തുറ സ്വദേശി 43കാരൻ. ഓട്ടോ ഡ്രൈവറാണ്. 4. പൂന്തുറ സ്വദേശി 10 വയസ്സുകാരൻ. ചൊവ്വാഴ്​ച രോഗം സ്ഥിരീകരിച്ച മത്സ്യവിൽപന നടത്തുന്ന 35കാരിയിൽനിന്ന്​ സമ്പർക്കത്തിലൂടെ. 5. പൂന്തുറ സ്വദേശിനി 12 കാരി. ചൊവ്വാഴ്​ച രോഗം സ്ഥിരീകരിച്ച മത്സ്യവിൽപന നടത്തുന്ന 35കാരിയിൽനിന്ന്​ സമ്പർക്കത്തിലൂടെ. 6. പൂന്തുറ സ്വദേശിനി 14 കാരി. മത്സ്യവിൽപന നടത്തുന്ന 35 കാരിയിൽനിന്ന്​ സമ്പർക്കത്തിലൂടെ. 7.പൂന്തുറ സ്വദേശി രണ്ടുവയസ്സുകാരി. 8. പൂന്തുറ സ്വദേശി 11 കാരൻ. 9.പൂന്തുറ സ്വദേശിനി അഞ്ചു വയസ്സുകാരി. 10.പൂന്തുറ സ്വദേശിനി 50കാരി. 11.പൂന്തുറ സ്വദേശി 30കാരൻ. കുമരിച്ചന്തയിൽനിന്ന്​ ആനയറ കിംസ് ആശുപത്രി പരിസരത്തേക്ക് മത്സ്യമെത്തിച്ച് വിൽപന നടത്തുന്നു. 12.പൂന്തുറ സ്വദേശി 32 കാരൻ. പരുത്തിക്കുഴിയിൽ മൊബൈൽ ഷോപ് നടത്തുന്നു. 13.പൂന്തുറ സ്വദേശിനി 35 കാരി. കുമരിച്ചന്തയിൽനിന്ന്​ കാരയ്ക്കാമണ്ഡപത്തേക്ക് മത്സ്യമെത്തിച്ച് വിൽപന നടത്തുന്നു. 14. പൂന്തുറ സ്വദേശിനി ഏഴുവയസ്സുകാരി. 15. പൂന്തുറ സ്വദേശിനി 28 കാരി. 16. പൂന്തുറ സ്വദേശിനി ഒരുവയസ്സുകാരി. 17. പൂന്തുറ സ്വദേശി 60 കാരൻ. 18. പൂന്തുറ സ്വദേശിനി നാലുവയസ്സുകാരി. 19. പൂന്തുറ സ്വദേശിനി ആറു വയസ്സുകാരി. 20 പൂന്തുറ സ്വദേശിനി 33 കാരി. 21. പൂന്തുറ സ്വദേശി 50കാരൻ. ചുമട്ടുതൊഴിലാളിയാണ്. 22.പൂന്തുറ സ്വദേശിനി 39കാരി. 23.പൂന്തുറ സ്വദേശി 41കാരൻ. ഓട്ടോ ഡ്രൈവറാണ്. 24.പൂന്തുറ സ്വദേശി 47കാരൻ. 25.പൂന്തുറ സ്വദേശിനി 51കാരി. കുമരിച്ചന്തയിൽ മത്സ്യവിൽപന നടത്തുന്നു. 26.പൂന്തുറ സ്വദേശിനി 46കാരി. കുമരിച്ചന്തയിൽനിന്ന്​ പൂജപ്പുരയിലേക്ക് മത്സ്യമെത്തിച്ച് വിൽപന നടത്തുന്നു. 27.പരുത്തിക്കുഴി സ്വദേശി 33കാരൻ. ഓട്ടോഡ്രൈവറാണ്. കുമരിച്ചന്ത, പൂന്തുറ പ്രദേശങ്ങളിൽ നിരവധി തവണ സന്ദർശനം നടത്തിയിട്ടുണ്ട്. 28.പരുത്തിക്കുഴി സ്വദേശി 54 കാരൻ. പരുത്തിക്കുഴിയിൽ ലോട്ടറി വിൽപന നടത്തിവരുന്നു. 29.ചാക്ക സ്വദേശി 60കാരൻ. ടെക്ക്‌നോപാർക്കിൽ സുരക്ഷാ ജീവനക്കാരനാണ്. യാത്രാപശ്ചാത്തലമില്ല. 30.വള്ളക്കടവ് സ്വദേശി 70 കാരൻ. നേരത്തേ രോഗം സ്ഥിരീകരിച്ച റിട്ട. വി.എസ്.എസ്.സി ഉദ്യോഗസ്ഥ​ൻെറ അയൽവാസി. 31,32. വള്ളക്കടവ് സ്വദേശിനി 82 കാരി, ചെറുമകൻ 35കാരൻ എന്നിവർക്ക് രോഗം സ്ഥിരീകരിച്ചു. യാത്രാപശ്ചാത്തലമില്ല. 33. വള്ളക്കടവ് സ്വദേശി 46കാരൻ. ഓട്ടോ ഡ്രൈവറാണ്. 34. വള്ളക്കടവ് സ്വദേശിനി 61കാരി. യാത്രാപശ്ചാത്തലമില്ല. 35. വള്ളക്കടവ് സ്വദേശി 67കാരൻ. യാത്രാപശ്ചാത്തലമില്ല. 36. വള്ളക്കടവ് സ്വദേശി 37കാരൻ. ഹോർട്ടികോർപ് ജീവനക്കാരൻ. 37. വള്ളക്കടവ് സ്വദേശിനി 47കാരി. നേരത്തേ രോഗം സ്ഥിരീകരിച്ച റിട്ട. വി.എസ്.എസ്.സി ഉദ്യോഗസ്ഥനിൽനിന്നു രോഗം ബാധിച്ചു. 38. ആര്യനാട് സ്വദേശി 27 കാരൻ. ആര്യനാട് കമ്മ്യൂണിറ്റി ഹെൽത്ത് സൻെററിലെ മെഡിക്കൽ ഓഫിസറാണ്. രോഗലക്ഷണം പ്രകടമായതുമുതൽ സ്വയം ഹോം ക്വാറൻറീനിൽ പ്രവേശിച്ചു. രോഗം സ്ഥിരീകരിച്ചു. 39. ആര്യനാട് സ്വദേശി 38 കാരൻ. ആര്യനാട് ബേക്കറി നടത്തുന്നു. യാത്രാപശ്ചാത്തലമില്ല. 40. ആര്യനാട്, കുറ്റിച്ചൽ സ്വദേശി 50 കാരൻ. ആര്യനാട് ബസ് ഡിപ്പോയിലെ സ്​റ്റേഷൻ മാസ്​റ്ററാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 41. ആര്യനാട് സ്വദേശിനി 54 കാരി. ആശാ വർക്കറാണ്. രോഗലക്ഷണം പ്രകടമായതുമുതൽ സ്വയം ഹോം ക്വാറൻറീനിൽ പ്രവേശിച്ചു. ചൊവ്വാഴ്​ച രോഗം സ്ഥിരീകരിച്ചു. 42. ആര്യനാട് സ്വദേശിനി 54 കാരി. ആശാ വർക്കറാണ്. രോഗലക്ഷണം പ്രകടമായതുമുതൽ സ്വയം ഹോം ക്വാറൻറീനിൽ പ്രവേശിച്ചു. ചൊവ്വാഴ്​ച രോഗം സ്ഥിരീകരിച്ചു. 43. ആര്യനാട് സ്വദേശിനി 31കാരി. രോഗലക്ഷണം പ്രകടമായതുമുതൽ സ്വയം ഹോം ക്വാറൻറീനിൽ പ്രവേശിച്ചു. ചൊവ്വാഴ്​ച രോഗം സ്ഥിരീകരിച്ചു. 44.മണക്കാട് സ്വദേശി 54 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 45.വലിയതുറ സ്വദേശി 54 കാരൻ. എയർപോർട്ട് കാർഗോ സ്​റ്റാഫാണ്. യാത്രാപശ്ചാത്തലമില്ല. ചൊവ്വാഴ്​ച രോഗം സ്ഥിരീകരിച്ചു. 46.പാറശ്ശാല കോഴിവിള സ്വദേശി 63 കാരൻ. തിങ്കളാഴ്​ച രോഗം സ്ഥിരീകരിച്ച പാറശ്ശാല സ്വദേശിനിയുടെ ഭർതൃപിതാവ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 47. തിരുവല്ലം, കട്ടച്ചൽകുഴി സ്വദേശിനി 39 കാരി. പാറശ്ശാല താലൂക്കാശുപത്രി ജീവനക്കാരി. രോഗലക്ഷണം പ്രകടമായതുമുതൽ സ്വയം ഹോം ക്വാറൻറീനിൽ പ്രവേശിച്ചു. വിദേശത്തുനിന്നെത്തി രോഗം സ്ഥിരീകരിച്ചവർ ................................................................................... 1.കുവൈത്തിൽനിന്ന്​ തിരുവനന്തപുരത്തെത്തിയ കഠിനംകുളം സ്വദേശി 54 കാരൻ. ചൊവ്വാഴ്​ച രോഗം സ്ഥിരീകരിച്ചു. 2.ഷാർജയിൽനി​െന്നത്തിയ പുല്ലുവിള സ്വദേശി 22 കാരൻ. 3.സൗദിയിൽനിന്ന്​ തിരുവനന്തപുരത്തെത്തിയ കാക്കാനിക്കര സ്വദേശി 22കാരൻ. 4.യു.എ.ഇയിൽനിന്ന്​ തിരുവനന്തപുരത്തെത്തിയ കന്യാകുമാരി സ്വദേശി 34കാരൻ. 5. ഒമാനിൽനിന്ന്​ തിരുവനന്തപുരത്തെത്തിയ വെമ്പായം സ്വദേശി 62കാരൻ. 6.കുവൈത്തിൽനിന്ന്​ തിരുവനന്തപുരത്തെത്തിയ അരയൂർ സ്വദേശി 60കാരൻ. 7. കിർഗിസ്​താനിൽനിന്ന്​ തിരുവനന്തപുരത്തെത്തിയ നെല്ലിമൂട് സ്വദേശി 21കാരൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.