പ്രതിഷേധ പ്രകടനം

കരുനാഗപ്പള്ളി: സ്വർണക്കടത്തുകേസിൽ മുഖ്യമന്ത്രിയുടെ ഓഫിസിൻെറ ബന്ധം സംശയകരമായ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെക്കമെന്നാവശ്യപ്പെട്ട് ആദിനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയകാവിൽ പ്രതിഷേധ സംഘടിപ്പിച്ചു. ഓച്ചിറ ബ്ലോക്ക് പ്രസിഡൻറ് നീലികുളം സദാനന്ദൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.എം. നൗഷാദ് അധ്യക്ഷതവഹിച്ചു. കോലം കത്തിച്ചു ഇരവിപുരം: സ്വർണക്കടത്തുകേസിൽ പ്രതികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ച് സി.ബി.ഐ അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഇരവിപുരം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും മുഖ്യമന്ത്രിയുടെ കോലം കത്തിക്കലും നടത്തി. ഡി.സി.സി ജന. സെക്രട്ടറി വാളത്തുംഗൽ രാജഗോപാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ കമറുദ്ദീൻ അധ്യക്ഷതവഹിച്ചു. ടൗൺ ഹാളിന് സി. കേശവ​ൻെറ നാമം നൽകണം -ബിന്ദുകൃഷ്ണ കൊല്ലം: നഗരസഭ ടൗൺഹാളിന് സി. കേശവ​ൻെറ പേര് നൽകണമെന്ന് ഡി.സി.സി അധ്യക്ഷ ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. അദ്ദേഹത്തിൻെറ ചരമവാർഷിക ദിനാചരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. ഡി.സി.സി വൈസ്​ പ്രസിഡൻറ് എസ്. ​വിപിനചന്ദ്രൻ അധ്യക്ഷതവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.