മതസൗഹൃദ റോഡ് നിർമാണം

അഞ്ചൽ: മതാധ്യക്ഷന്മാരുടെ കാർമികത്വത്തിൽ മത സൗഹൃദ റോഡ് നിർമാണം ഉദ്ഘാടനം ചെയ്തു. ഉമ്മന്നൂർ പഞ്ചായത്തിലെ ഉമ്മന്നൂർ - പെരുമ്പ-അമ്പലക്കര റോഡിൻെറ പുനർനിർമാണമാണ് നടന്നത്. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് നിർമാണപദ്ധതി പ്രകാരം ഒരു കോടി പത്തു ലക്ഷം രൂപ മുടക്കിയാണ് റോഡ് നിർമിക്കുന്നത്. പെരുമ്പയിൽ പി. അയിഷാപോറ്റി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പൊലിക്കോട് മാധവൻ അധ്യക്ഷതവഹിച്ചു. അണ്ടൂർ മഹാവിഷ്ണുക്ഷേത്രം മേൽശാന്തി ആനന്ദ് എസ്. നമ്പൂതിരി തറപൂജയും അണ്ടൂർ യരുശലേം മാർത്തോമാ ചർച്ച് വികാരി ഫാ. ജീവൻ ജോൺ പ്രത്യേക പ്രാർഥനയും നിർവഹിച്ചു. വിവിധ രാഷ്​ട്രീയ പാർട്ടി നേതാക്കളായ പി.കെ. ജോൺസൺ, സാംസൺ വാളകം, ശശിധരൻപിള്ള എന്നിവർ സംസാരിച്ചു. 'മുഖ്യമന്ത്രി രാജിവെക്കണം' കൊല്ലം: സ്വർണക്കടത്ത് കേസിൽ പ്രതികൾക്ക് ഒത്താശ നൽകിയ മുഖ്യമന്ത്രി രാജിവെച്ച് സി.ബി.ഐ അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഇരവിപുരം അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ചിന്നക്കടയിൽ പ്രതിഷേധപ്രകടനവും മുഖ്യമന്ത്രിയുടെ കോലം കത്തിക്കലും നടത്തി. പ്രതിഷേധയോഗം ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് ഉദ്ഘാടനം ചെയ്തു. അസംബ്ലി കമ്മിറ്റി പ്രസിഡൻറ് പിണയ്ക്കൽ ഫൈസ് അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി കുരുവിള ജോസഫ്, ജില്ല സെക്രട്ടറി അനിൽകുമാർ, ഉനൈസ് പള്ളിമുക്ക്, ശങ്കരനാരായണപിള്ള, റാഫി കൊല്ലം, സുധീർ കുട്ടുവിള, അയത്തിൽ ശ്രീകുമാർ, ഫൈസൽ, ഉല്ലാസ്, എം.എ. ഷുഹാസ് എന്നിവർ സംസാരിച്ചു. ടി.വി നൽകി പരവൂർ: നെടുങ്ങോലം ഗവ. ഹയർ സെക്കൻഡറി സ്​കൂളിലെ രണ്ടു കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി ആറ്റിങ്ങൾ മംഗലപുരം ഫെബിന കോളജിലെ ഷിബിൻ എൽ.ഇ.ഡി ടി.വി നൽകി. പ്രഥമാധ്യാപിക​ സൂസൻ വർഗീസ്​ ഏറ്റുവാങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.