റീസൈക്കിൾ കേരള: ഒരുലക്ഷം രൂപ കൈമാറി

ചാത്തന്നൂർ: ഡി.വൈ.എഫ്.ഐ ആരംഭിച്ച റീസൈക്കിൾ കേരളയുടെ ഭാഗമായി ചാത്തന്നൂർ മേഖല കമ്മിറ്റി സ്വരൂപിച്ച 1,01,010 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ചാത്തന്നൂർ മേഖലയിലെ 20 യൂനിറ്റ് കമ്മിറ്റികളുടെ പരിധിയിലെ വീടുകളിൽനിന്ന് ശേഖരിച്ച പാഴ്വസ്തുക്കൾ വിറ്റാണ് തുക കണ്ടെത്തിയത്. സി.പി.എം ജില്ല കമ്മിറ്റി അംഗം എസ്. പ്രകാശ്, മേഖല സെക്രട്ടറി വി. അനീഷ് എന്നിവർ ചേർന്ന് സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്. ബിനുവിന് കൈമാറി. ബോധവത്കരണവുമായി പൊലീസ് ഇരവിപുരം: കോവിഡ് വ്യാപനത്തിനെതിരെ വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ബോധവത്​കരണവുമായി ഇരവിപുരം പൊലീസ്. മാർക്കറ്റുകൾ, പ്രധാന വ്യാപാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ എസ്.ഐ അനീഷിൻെറ നേതൃത്വത്തിൽ ബോധവത്​കരണം നടത്തി. റോഡിലൂടെ നടന്നാണ് മൈക്ക് അനൗൺസ്മൻെറും ബോധവത്​കരണവും. അനുസ്മരണം മയ്യനാട്: മത്സ്യത്തൊഴിലാളി കോൺഗ്രസ് മയ്യനാട് മണ്ഡലം കമ്മിറ്റി മുൻ മുഖ്യമന്ത്രി സി. കേശവ​ൻെറ ചരമവാർഷികവും അനുസ്മരണവും നടത്തി. ബ്ലോക്ക് പ്രസിഡൻറ്​ റാഫേൽ കുരിയൻ ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.