ട്രിപ്ൾ ലോക്ഡൗൺ: അനാവശ്യ യാത്രക്കാരെ കണ്ടെത്താൻ 'റോഡ് വിജിൽ ആപ്​'

തിരുവനന്തപുരം: ട്രിപ്ൾ ലോക്ഡൗൺ നിലനിൽക്കുന്ന തലസ്ഥാനത്ത് നടപടികൾ കർശനമാക്കി പൊലീസ്. അനാവശ്യ യാത്രക്കാരെ കണ്ടെത്താൻ റോഡ് വിജിൽ ആപ് ഉപയോഗിക്കുമെന്ന് സിറ്റി പൊലീസ് കമീഷണർ അറിയിച്ചു. ഒരു ചെക്കിങ്​ പോയൻറിൽ വാഹനം കടത്തിവിടുമ്പോൾ അവിടെ വാഹനത്തിൻെറ നമ്പർ, വാഹനം പോകുന്ന സ്ഥലം, ആവശ്യം എന്നിവ എൻട്രി ചെയ്യും. അത് അപ്പോൾ തന്നെ എല്ലാ പോയൻറിലുമുള്ള ഉദ്യോഗസ്ഥരിലെത്തും. തുടർന്നുള്ള പരിശോധനകളിൽ മുൻകൂട്ടി പറഞ്ഞ സ്ഥലത്തേക്കോ ആവശ്യങ്ങൾക്കോ അല്ലാതെ സഞ്ചരിക്കുന്നവരുടെ റൂട്ട് മനസ്സിലാക്കാൻ കഴിയും. അനാവശ്യമായി യാത്ര ചെയ്യുന്നവർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം കേസ് എടുക്കുമെന്നും കമീഷണർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.