മലപ്പത്തൂർ ഭൂമി തർക്കം: തരം മാറ്റിയതായി വിജിലൻസ് കണ്ടെത്തൽ

വെളിയം: ജില്ലയിലെ വെളിയം മാലയിൽ മലപ്പത്തൂരിലെ ഭൂമിതർക്ക കേസിലെ വർഷങ്ങൾ നീണ്ട വിജിലൻസ് അന്വേഷണത്തിൽ സർക്കാർ വസ്തു വ്യക്തികൾ തരംമാറ്റിയതായി കണ്ടെത്തി. തരം മാറ്റിയവർക്കെതിരെയും സബ് രജിസ്ട്രാർ ഓഫിസിലെ ഏഴു പേർക്കെതിരെയും നിയമ നടപടി സ്വീകരിക്കും. സർക്കാർ ഭൂമിയായ 144 ഏക്കർ സർക്കാർ ഏറ്റെടുക്കണമെന്നാണ് വിജിലൻസ് കണ്ടെത്തിയത്. ഈ ഭൂമിയിൽ വ്യാജ പ്രമാണം ചമച്ച് ഭൂമി കൈയേറിയെന്നായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ട് വെളിയം വില്ലേജ് ഓഫിസറടക്കം ഏഴു പേർക്കെതിരെ നിയമ നടപടി സ്വീകരിച്ചിരുന്നു. ഫലത്തിൽ ഇത് ഇല്ലാതാവുകയാണ്. മലപ്പത്തൂരിലെ സർക്കാർ ഭൂമി റബർ പ്ലാേൻറഷനുവേണ്ടിയാണ് വിട്ടുനൽകിയിരുന്നത്. എന്നാൽ, ഭൂമി തരം തിരിക്കൽ മാത്രമാണ് നടന്നതെന്നും വ്യാജപ്രമാണം നിർമിച്ചില്ലെന്നുമാണ് വിജിലൻസ് കണ്ടെത്തിയത്. തരം മാറ്റിയ സർക്കാർ ഭൂമിയിൽ മൂന്ന് നിർമാണ പ്രവർത്തനങ്ങളാണ് നടന്നത്. ഇതിന് ഒത്താശ നിന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് വിജിലൻസ് സർക്കാറിനെ അറിയിച്ച് മാസങ്ങളായിട്ടും റവന്യൂ വകുപ്പ് അനാസ്ഥ കാട്ടു​െന്നന്ന് ആരോപണമുണ്ട്. തരം മാറ്റിയ ഭൂമി സർക്കാർ ഏറ്റെടുക്കാത്തതിൽ പശ്ചിമഘട്ടം സംരക്ഷണ സമിതി ഹൈകോടതിയെ സമീപിക്കുമെന്ന് ജില്ല ജനറൽ കൺവീനർ സന്തോഷ് പറഞ്ഞു. ഞായറാഴ്ച മലപ്പത്തൂരിനു സമീപത്തെ മറവൻകാട് മിച്ചഭൂമി ഇടതു രാഷ്​ട്രീയ പ്രവർത്തകർ കൈയേറി സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മരം മുറിച്ച്​ കടത്താൻ ശ്രമിച്ചത് വിവാദമാവുകയും അവർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.