ട്രിപ്​ൾ ലോക്​ഡൗണിലും ആരോഗ്യ സംവിധാനങ്ങൾ പരാജയം: വി.എസ്. ശിവകുമാർ എം.എൽ.എ

തിരുവനന്തപുരം: ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പാക്കാൻ കഴിയാത്തതുകൊണ്ടാണ് ട്രിപ്​ൾ ലോക്​ ഡൗണിലേക്ക് നയിക്കുന്നതിനുള്ള സാഹചര്യമുണ്ടായതെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ. ക്വാറൻറീൻ സംവിധാനങ്ങൾ ഫലപ്രദമായി നടപ്പാക്കാത്തതും യുദ്ധകാലാടിസ്ഥാനത്തിൽ പരിശോധനകൾ നടത്തി ഫലം ലഭ്യമാക്കാത്തതുമാണ് ഇന്നത്തെ ദുരവസ്ഥക്ക്​ കാരണം. പൂന്തുറയിൽ ആദ്യ കേസ് സ്ഥിരീകരിച്ച ശേഷം നാലുദിവസം പിന്നിട്ടിട്ടും പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള 250 ഓളം പേരിൽ അറുപതോളം പേരെ ഇനിയും പരിശോധനക്ക്​ വിധേയമാക്കാനുണ്ട്. ഈ മേഖലയിൽ ആൻറിജൻ ടെസ്​റ്റ്​ നടത്തി പോസിറ്റിവായ കൊച്ചു കുട്ടികളക്കമുള്ള 19 പേർക്ക് മണിക്കൂറുകളോളമാണ് ആംബുലൻസിനായി കാത്തിരിക്കേണ്ടിവന്നത്. ജില്ലയിൽ രോഗബാധിതരുടെ എണ്ണം വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ കോവിഡ് ചികിത്സാ സൗകര്യമുള്ള ആശുപത്രികളുടെ എണ്ണം വർധിപ്പിക്കണമെന്നും ശിവകുമാർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.