ആർ.സി.സിയിൽ കർശന നിയന്ത്രണം

തിരുവനന്തപുരം: കോർപറേഷൻ പരിധിയിൽ ട്രിപ്ൾ ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ആർ.സി.സിയിൽ നിയന്ത്രണങ്ങൾ കർശനമാക്കി. കോവിഡിൻെറ സമൂഹവ്യാപനം ഒഴിവാക്കാനും പ്രതിരോധശേഷി കുറഞ്ഞ അർബുദരോഗികളെ സുരക്ഷിതരാക്കാനും വേണ്ടിയാണ് ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഡയറക്ടർ ആശ കിഷോർ അറിയിച്ചു. ആരോഗ്യവകുപ്പുമായി സഹകരിച്ച് ജില്ലതല ആശുപ്രതികളിൽ ഏർപ്പെടുത്തിയിരിക്കുന്ന അർബുദ ചികിത്സാസൗകര്യം രോഗികൾ ഉപയോഗപ്പെടുത്തേണ്ടതാണ്. അർബുദരോഗികൾക്കുള്ള പെൻഷൻ സർട്ടിഫിക്കറ്റും ഈ ആശുപത്രികളിൽനിന്ന് ലഭിക്കും. തിരുവനന്തപുരത്തേക്കുള്ള യാത്ര, ചികിത്സക്ക് വേണ്ടിയുള്ള താമസം, രോഗികൾക്കും സഹായികൾക്കും ആവശ്യമായ ഭക്ഷണം എന്നിവ ലോക്ഡൗൺ കാലയളവിൽ ബുദ്ധിമുട്ടായതിനാൽ രോഗികൾ അത്യാവശ്യ ചികിത്സകൾക്ക് വേണ്ടി മാത്രം ആർ.സി.സിയിൽ വരുന്നതാണ് അഭികാമ്യമെന്നും ഡയറക്ടർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.