ട്രിപ്​ൾ ലോക്​ഡൗൺ: അവശ്യസന്ദർഭങ്ങളിൽ യാത്രാനുമതി

തിരുവനന്തപുരം: ട്രിപ്​ൾ ലോക്​ഡൗൺ നിലനിൽക്കുന്ന തിരുവനന്തപുരം നഗരത്തിൽ അത്യാവശ്യ സന്ദർഭങ്ങളിൽ​ അകത്തേക്കും പുറത്തേക്കും പോകാൻ നിബന്ധന വിധേയമായി അനുമതി നൽകുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മറ്റ്​ ജില്ലകളിൽനിന്ന്​ അത്യാസന്ന രോഗികളെ നഗരത്തിലെ ആശുപത്രികളിലേക്ക്​ മാറ്റാൻ അനുവദിക്കും. ഇരു കുടുംബത്തിൽനിന്നും 10​ പേർ പ​െങ്കടുക്കുന്ന വിവാഹം അനുവദിക്കും. വിവരം ലോക്കൽ പൊലീസ്​​ സ്​റ്റേഷനിൽ അറിയിക്കണം. ഭക്ഷണം ലഭിക്കാനുള്ള ബുദ്ധിമുട്ട്​ പരിഹരിക്കാൻ ഒാൺലൈൻ ഭക്ഷണ വിതരണക്കാർക്കും സന്നദ്ധ സംഘടനകൾക്കും അനുമതി നൽകി. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴു മുതൽ 11 വരെ പ്രവർത്തിക്കും. ഏറ്റവും അടുത്ത കടകളിൽനിന്ന്​ സാധനം വാങ്ങണം. അവർ സത്യവാങ്​മൂലം കരുതണം. മെഡിക്കൽ ആവശ്യങ്ങൾക്കും മറ്റ്​ കാര്യങ്ങൾക്കും പൊലീസ്​​ ആസ്​ഥാനത്തെ കൺട്രോൾ റൂമിൽ ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.