രവി പൂജാരിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

തിരുവനന്തപുരം: കാസർകോട്​ വിദ്യാനഗർ പൊലീസ് സ്​റ്റേഷനിൽ രജിസ്​റ്റർ ചെയ്ത കേസിൽ കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിക്കെതിരെ പുനരന്വേഷണം. കേസ് വീണ്ടും അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിനെ ഏൽപിച്ച് ഡി.ജി.പി ലോക് നാഥ് ബെഹ്റ ഉത്തരവ് പുറപ്പെടുവിച്ചു. വിദ്യാനഗർ പൊലീസ് ആയുധനിയമം ഉൾപ്പെടെ വകുപ്പുകൾ പ്രകാരം രജിസ്​റ്റർ ചെയ്ത കേസിൽ കാലിയ റഫീക്ക് ആയിരുന്നു ഏക പ്രതി. ഇയാൾ മരിച്ചത്​ ചൂണ്ടിക്കാട്ടി പൊലീസ് കേസ് അവസാനിപ്പിച്ചിരുന്നു. വിദേശത്തുനിന്ന്​ പിടികൂടി ഇന്ത്യയിലെത്തിച്ച രവി പൂജാരിയെ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ. തച്ചങ്കരിയും ചോദ്യം ചെയ്തിരുന്നു. ഈ കേസിൽ പൂജാരിയുടെ ബന്ധം സംശയിക്കുന്നുണ്ടെന്നും അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് മേധാവി ആവശ്യപ്പെട്ടതുപ്രകാരമാണ്​ പുനരന്വേഷണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.