കൊട്ടാരക്കര: കൊട്ടാരക്കര പ്രദേശം കണ്ടെയ്ൻമൻെറ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തിൽ കൊട്ടാരക്കര സബ് ആർ.ടി ഓഫിസിൻെറ പരിധിയിലുള്ള പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ, സി.എഫ് ടെസ്റ്റ് ഉൾപ്പെടെയുള്ള പരിശോധനകൾ താൽക്കാലികമായി നിർത്തിവെച്ചു. ഓൺലൈൻ മുഖേന തയാറാക്കിയ അപേക്ഷകൾ ഓഫിസിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന ബോക്സിൽ നിക്ഷേപിക്കണം. സംശയനിവാരണത്തിന് ഫോൺ: 8547639024. ഹാർബറുകളിൽ കോവിഡ് പ്രോട്ടോകോൾ നടപ്പാക്കുന്നതിൽ സർക്കാർ പരാജയം -മത്സ്യത്തൊഴിലാളി കോൺഗ്രസ് കൊല്ലം: തീരദേശത്ത് ഫിഷിങ് ഹാർബറുകളിൽ കോവിഡ് -19 േപ്രാട്ടോകോൾ പാലിക്കാൻ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കാൻ സർക്കാർ പരാജയപ്പെട്ടതായി മത്സ്യത്തൊഴിലാളി കോൺഗ്രസ് ആരോപിച്ചു. ഹാർബറുകളിൽ ഫിഷറീസ് ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്നതിന് പകരം ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയവഴി പ്രചരിപ്പിച്ച് മത്സ്യമേഖലയെ തകർക്കാൻവേണ്ടിയുള്ള ശ്രമത്തിൻെറ ഉദാഹരണമാണ് അഴീക്കൽ ഹാർബറും കൊല്ലം ഹാർബറും പൂട്ടിയതെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ല പ്രസിഡൻറ് ബിജു ലൂക്കോസ്ആരോപിച്ചു. സ്വന്തക്കാർക്ക് നിയന്ത്രണങ്ങളില്ലാതെ ഹാർബറുകളിൽ കടന്നുവരുന്നതിന് അനുവാദം നൽകിയതുമൂലമാണ് ഹാർബറുകളിൽ തിരക്കേറി അടച്ചുപൂട്ടേണ്ട സ്ഥിതി വന്നത്. േട്രാളിങ് നിരോധന കാലയളവിലാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് വരുമാനം ഉണ്ടാകുന്നത്. സർക്കാറിൻെറ പിടിപ്പുകേടുകൊണ്ട് മാത്രമാണ് അഴീക്കൽ, കൊല്ലം ഹാർബറുകൾ അടച്ചുപൂട്ടേണ്ടിവന്നതും അദ്ദേഹം വാർത്തകുറിപ്പിൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.