പഴക്കടയിൽ മോഷണം: പ്രതി പിടിയിൽ

തിരുവനന്തപുരം: വഴിയോര പഴക്കടയിൽനിന്ന്​ പഴങ്ങൾ മോഷ്ടിച്ച പ്രതി പിടിയിൽ. വട്ടിയൂർക്കാവ് മീൻ മാർക്കറ്റിനടുത്ത് വാടകക്ക് താമാസിക്കുന്ന ജാഫർ ഹുസൈനെ (33)യാണ് കോവളം പൊലീസ് അറസ്റ്റ് ചെയ്തത്. വാഴാമുട്ടം സ്കൂളിന് സമീപത്തെ പഴക്കടയിലാണ് മോഷണം. തട്ടുകടയുടെ ഉടമസ്ഥനായ തിരുവല്ലം മേനിലം സ്വദേശി സുരേഷ് കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കോവളം എസ്.എച്ച്.ഒ പ്രൈജുവിന്റെ നിർദേശപ്രകാരം ഈ ഭാഗങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. എ.എസ്.ഐമാരായ ബിനു കുമാർ, മുനീർ, സി.പി.ഒമാരായ പ്രമോദ്, ലജീവ്, ശ്യാംകൃഷ്ണൻ, ഹോം ഗാർഡ് ഉദയകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇത്തരത്തിൽ മറ്റ് കടകളിൽ നടന്ന സമാനമായ മോഷണങ്ങളിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടത്തുന്നുണ്ട്. ചിത്രം: prathi Jafar Hisain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.