പറമ്പിക്കുളത്ത് കടുവ ചത്ത നിലയിൽ

പ​റ​മ്പി​ക്കു​ളം: ക​ടു​വ സ​ങ്കേ​ത​ത്തി​ൽ ക​ടു​വ​യെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​റ​മ്പി​ക്കു​ളം വ​നം വ​കു​പ്പി​ന്‍റെ പ​ഴ​യ ക്വാ​ർ​ട്ടേ​ഴ്​​സ്​ ഭാ​ഗ​ത്താ​ണ് ജ​ഡം ക​ണ്ടെ​ത്തി​യ​ത്. ശ​രീ​ര​ത്തി​ൽ മു​റി​വു​ക​ളു​ണ്ട്. ഈ ​പ​രി​സ​ര​ത്ത്​ സ്വാ​ഭാ​വി​ക മു​റി​വു​ക​ളോ​ടെ ക​ടു​വ​യു​ടെ സ​ഞ്ചാ​ര​മു​ണ്ടാ​യി​രു​ന്ന​താ​യി വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്ന​താ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

നാ​ഷ​ന​ൽ ടൈ​ഗ​ർ ക​ൺ​സ​ർ​വേ​ഷ​ൻ അ​തോ​റ്റി​യു​ടെ (എ​ൻ.​ടി.​സി.​എ) മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക്​ വി​ധേ​യ​മാ​യി ബു​ധ​നാ​ഴ്ച പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തും. എ​ൻ.​ടി.​സി.​എ​യു​ടെ പ്ര​തി​നി​ധി​ക​ൾ​ക്കൊ​പ്പം ര​ണ്ട്​ വെ​റ്റ​റി​ന​റി സ​ർ​ജ​ന്മാ​രും വ​നം വ​കു​പ്പി​ന്‍റെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കു​ക.

Tags:    
News Summary - tiger found dead in parambikulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.