പത്മരാജൻ
Posted On
date_range Updated On
date_range 50 ലിറ്റർ ചാരായവും 100 ലിറ്റർ വാഷുമായി യുവാവ് പിടിയിൽ
തൃപ്രയാർ: 50 ലിറ്റർ ചാരായവും 100 ലിറ്റർ വാഷും വാറ്റുപകരണങ്ങളുമായി യുവാവ് അറസ്റ്റിൽ. കൈപ്പമംഗലം സ്വദേശി പത്മരാജിനെ (41) ആണ് തൃപ്രയാർ എക്സൈസ് സംഘം പിടികൂടിയത്. വിൽപ്പനക്കുപയോഗിക്കുന്ന ബൈക്കും കസ്റ്റഡിയിലെടുത്തു. ബൈക്കിൽ ചാരായവുമായി പോകുമ്പോഴാണ് പിടിയിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ എസ്.എസ്. സച്ചിനും സംഘവുമാണ് വിൽപ്പനക്ക് കൊണ്ടുവന്ന 25 ലിറ്റർ ചാരായവുമായി ഇയാളെ പിടികൂടിയത്. തുടർന്ന് കൈപ്പമംഗലത്തെ വീട്ടിൽനിന്ന് 25 ലിറ്റർ ചാരായവും 100 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി.
എ.ബി. സുനിൽ കുമാർ, കെ.ആർ. ഹരിദാസ്, ടി.ആർ. ടോണി വർഗീസ്, സുനിൽ, പി. ജെയ്സൺ, അനീഷ് ഇ. പോൾ, പി.എ. ബിജി, വി. രാജേഷ് എന്നിവരുടെ എക്സൈസ് സംഘമാണ് പത്മരാജനെ കുടുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.