വിഷ്ണു, അമിത്ത്, കുട്ടി
തൃപ്രയാർ: കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെയും യാത്രക്കാരെയും ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. ചെന്ത്രാപ്പിന്നി സ്വദേശികളായ മന്നാംപറമ്പിൽ വീട്ടിൽ വിഷ്ണു (29), കൊട്ടുക്കൽ വീട്ടിൽ അമിത്ത് (20), വലപ്പാട് സ്വദേശി ചാഴുവീട്ടിൽ കുട്ടി (19) എന്നിവരെയാണ് വലപ്പാട് പൊലീസ് പിടികൂടിയത്. കഴിഞ്ഞ നാലിന് രാത്രി ഒമ്പതിന് എറണാകുളത്തുനിന്ന് ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിനെ എടമുട്ടം ജങ്ഷന് വടക്ക് എതിർദിശയിൽനിന്നും സ്കൂട്ടറിൽ വന്ന പ്രതികൾ തടയുകയും ബസ് ഡ്രൈവറെയും യാത്രക്കാരനെയും ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.
സംഭവത്തിൽ ഡ്രൈവറുടെ ജോലി തടസ്സപ്പെടുത്തുകയും ബസിന്റെ ഡോർ ഗ്ലാസ് പൊട്ടിച്ചതിലും തുടർ സർവിസ് മുടങ്ങിയതിലും 50,000 രൂപയുടെ പൊതുമുതലിന് നഷ്ടം കണക്കാക്കി. ഡ്രൈവറായ നാട്ടിക ബീച്ച് സ്വദേശി നായരുശ്ശേരി വീട്ടിൽ മഹേഷ് (42) വലപ്പാട് പൊലീസിൽ പരാതി നൽകിയിരുന്നു. വലപ്പാട് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സദാശിവൻ, എസ്.സി.പി.ഒമാരായ പ്രബിൻ, പി.കെ. അനൂപ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.