ദേ​ശീ​യ​പാ​ത

വി​ക​സ​ന​ത്തി​ന് വേ​ണ്ടി

എ​ട​മു​ട്ടം യു.​പി സ്കൂ​ൾ

പൊ​ളി​ക്കാ​ൻ ആ​രം​ഭി​ച്ച​പ്പോ​ൾ

ദേശീയ പാത വികസനം; എടമുട്ടം യു.പി സ്കൂൾ പൊളിച്ചു തുടങ്ങി

തൃ​പ്ര​യാ​ർ: ശ​താ​ബ്ദി പി​ന്നി​ട്ട എ​ട​മു​ട്ടം യു.​പി സ്കൂ​ൾ ദേ​ശീ​യ പാ​ത വി​ക​സ​ന​ത്തി​ന് വേ​ണ്ടി പൊ​ളി​ച്ചു​തു​ട​ങ്ങി. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് സ്കൂ​ൾ​വി​ട്ട ശേ​ഷ​മാ​ണ് യ​ന്ത്ര​മു​പ​യോ​ഗി​ച്ച് മ​തി​ൽ പൊ​ളി​ക്ക​ൽ ആ​രം​ഭി​ച്ച​ത്. അ​തേ​സ​മ​യം, ഇ​വി​ട​ത്തെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ഇ​നി എ​ന്ത് ചെ​യ്യു​മെ​ന്ന​റി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.


ഇ​തു​സം​ബ​ന്ധി​ച്ച് ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം വ​രെ ജി​ല്ല വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ധി​കൃ​ത​ർ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ല. മാ​നേ​ജ്മെ​ന്റ് പ​ക​രം സം​വി​ധാ​ന​മേ​ർ​പ്പെ​ടു​ത്തു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും അ​നാ​ഥ​രാ​ക്ക​രു​തെ​ന്ന് എ​ട​മു​ട്ടം യു.​പി സ്കൂ​ൾ സം​ര​ക്ഷ​ണ സ​മി​തി ക​ൺ​വീ​ന​ർ കെ.​എ. അ​ബ്ദു​ൽ മ​ജീ​ദ് ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - National Highway Development-Edamuttam UP school started demolishing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.