Posted On
date_range Updated On
date_range കെ.എസ്.യു മുൻ സംസ്ഥാന കമ്മിറ്റി അംഗം സി.പി.ഐയിൽ ചേർന്നു
തൃപ്രയാർ: കെ.എസ്.യു മുൻ സംസ്ഥാന കമ്മിറ്റി അംഗവും തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവുമായ കെ.ജെ. യദുകൃഷ്ണ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ സി.പി.ഐയിൽ ചേർന്നു.
രണ്ടുവർഷമായി എൻ.എസ്.യു ദേശീയ കമ്മിറ്റി കെ.ജെ. യദുകൃഷ്ണയെ സസ്പെൻഡ്ചെയ്തിരുന്നെങ്കിലും തിരിച്ചെടുത്തിരുന്നില്ല.
വലപ്പാട് കുടുംബശ്രീ മുൻ സി.ഡി.എസ് ചെയർപേഴ്സനും 19ാം വാർഡ് യു.ഡി.എഫ് സ്ഥാനാർഥിയുമായിരുന്ന ശ്രീകല ശിവദാസ്, വലപ്പാട് മണ്ഡലം കോൺഗ്രസ് സെക്രട്ടറി റജിൽ കെ. വിജയൻ, 13ാം വാർഡ് കോൺഗ്രസ്പ്രസിഡൻറ് മുബീഷ് പനയ്ക്കൽ, യൂത്ത്കോൺഗ്രസ് നാട്ടിക ബ്ലോക്ക് സെക്രട്ടറി അജിത്നന്ദൻ എന്നിവരും സി.പി.ഐയിൽ ചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.