മുഹമ്മദ്
ഷിനാദ്
Posted On
date_range Updated On
date_range രണ്ട് ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
തൃപ്രയാർ: രണ്ട് ഗ്രാം എം.ഡി.എം.എയുമായി യുവാവ് തൃപ്രയാർ എക്സൈസ് പിടിയിലായി. ചാവക്കാട് ആശുപത്രി റോഡിൽ പൂക്കുളം കല്ലുവളപ്പിൽ മുഹമ്മദ് ഷിനാദ് (33) ആണ് പിടിയിലായത്. കണ്ടശ്ശാങ്കടവ് പാലത്തിനു സമീപത്തു നിന്ന് ബുധനാഴ്ച വൈകീട്ടാണ് എക്സൈസ് സംഘം ഇയാളെ അറസ്റ്റു ചെയ്തത്. കഞ്ചാവു പിടിച്ച കേസിലെ പ്രതികൂടിയാണിയാൾ. ഇൻസ്പെക്ടർ എസ്.എസ്. സച്ചിൻ, പ്രിവന്റിവ് ഓഫിസർമാരായ എ.ബി. സുനിൽകുമാർ, കെ.ആർ. ഹരിദാസ്, ടി.ആർ. സുനിൽ, സി.ഇ.ഒമാരായ അനീഷ് ഇ. പോൾ, ജെയ്സൺ പി. ദേവസി, ഡ്രൈവർ രാജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.