അന്തിക്കാട്: ബാറിന് സമീപം പണം ആവശ്യപ്പെട്ട് യുവാവിനെ ആക്രമിച്ച കേസിൽ ഗുണ്ടാസംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ. പെരിങ്ങോട്ടുകര കോരമ്പി അജീഷ് (35), താന്ന്യം വലിയകത്ത് നിയാസ് (29), ചെമ്മാപ്പിള്ളി പാണ്ടാത്ര ഷൈബിൻ (39) എന്നിവരെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കുപ്രസിദ്ധ മോഷ്ടാവ് കായ്ക്കുരു രാജേഷിന്റെ സംഘത്തിലുള്ളവരാണ് ഇവർ.
ചൊവ്വാഴ്ച വൈകിട്ട് 3.30ന് പെരിങ്ങോട്ടുകര ബാറിന് മുൻവശം ഇവർ പെരിങ്ങോട്ടുകര സ്വദേശി രതീഷ് രവിയോട് പണം ആവശ്യപ്പെടുകയും നൽകാതിരുന്ന രതീഷിനെ സംഘത്തിലെ അജീഷ്, താന്ന്യം വടക്കുമുറി സ്വദേശി ശൈബൻ എന്നിവർ ചേർന്ന് മർദിച്ച് പോക്കറ്റിലുണ്ടായിരുന്ന 13,000 രൂപ പ്രതികൾ തട്ടിപ്പറിക്കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
സി.ഐ അനീഷ് കരീം, സബ് ഇൻസ്പെക്ടർമാരായ കെ.എച്ച്. റനീഷ്, ബെനഡിക്ട്, എ.എസ്.ഐ എം.കെ. അസീസ്, ഷറഫുദ്ദീൻ, വിനോഷ്, സി.പി.ഒമാരായ ആകാശ്, അനു എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.