എ​സ്.​എ​ന്‍.​ഡി.​പി യൂ​നി​യ​ൻ മ​ന്ദി​ര​ത്തി​ല്‍ മാ​ടി​നെ ക​ശാ​പ്പ് ചെ​യ്​​ത സം​ഭ​വം: നാ​ലു​പേ​ർ അ​റ​സ്​​റ്റി​ൽ

ആ​മ്പ​ല്ലൂ​ര്‍: പു​തു​ക്കാ​ട് എ​സ്.​എ​ന്‍.​ഡി.​പി യൂ​നി​യ‍െൻറ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​വാ​ത്ത മ​ന്ദി​ര​ത്തി​ല്‍ മാ​ടി​നെ ക​ശാ​പ്പ് ചെ​യ്ത സം​ഭ​വ​ത്തി​ല്‍ നാ​ലു​പേ​രെ പു​തു​ക്കാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. പു​തു​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ പു​ളി​ക്ക​ന്‍ ജി​ന്‍സ​ണ്‍ (31), ഗോ​പു​രാ​ന്‍ നി​ജോ (31), വ​ട​ക്കു​മ്പാ​ട​ന്‍ അ​മ​ല്‍ (28), കു​രി​ശി​ങ്ക​ല്‍ ഷിേ​ൻ​റാ (31) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

ഇ​വ​രെ പി​ന്നീ​ട് ജാ​മ്യ​ത്തി​ല്‍ വി​ട്ടു. ഈ​സ്​​റ്റ​റിെൻറ ത​ലേ​ദി​വ​സം യൂ​നി​യ​ന്‍ മ​ന്ദി​ര​ത്തിെൻറ താ​ഴ​ത്തെ നി​ല​യി​ല്‍വെ​ച്ച്​ പ്ര​തി​ക​ള്‍ മാ​ടി​നെ ക​ശാ​പ്പ് ചെ​യ്യു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. അ​റ​വ് മാ​ലി​ന്യ​ങ്ങ​ള്‍ അ​വി​ടെ ത​ന്നെ ഉ​പേ​ക്ഷി​ച്ച് പോ​കു​ക​യാ​യി​രു​ന്നു.

യൂ​നി​യ​ന്‍ ഭാ​ര​വാ​ഹി​ക​ളു​ടെ പ​രാ​തി​യി​ലാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ല്‍ മ​റ്റു ല​ക്ഷ്യ​ങ്ങ​ളി​ല്ലെ​ന്ന് പു​തു​ക്കാ​ട് പൊ​ലീ​സ് അ​റി​യി​ച്ചു.

Tags:    
News Summary - slaughting at sndp mandir; four arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.