Posted On
date_range Updated On
date_range പറമ്പില്‍ കെട്ടിയിട്ട മാടുകളെ മോഷ്ടിച്ചതായി പരാതി
ആമ്പല്ലൂര്‍: പാലിയേക്കര മേല്‍പാലത്തിന് സമീപത്തെ പറമ്പില്‍ കെട്ടിയിട്ട മാടുകളെ മോഷ്ടിച്ചതായി പരാതി. ചെങ്ങാലൂരില്‍ ഫാം നടത്തുന്ന സുനില്‍, സുധില്‍ എന്നിവരുടെ ഒരു പോത്തും എരുമയുമാണ് മോഷണം പോയത്. പഴയ സരിഗ തീയറ്ററിനോട് ചേര്‍ന്നുള്ള പറമ്പിലാണ് മാടുകളെ കെട്ടിയിട്ടിരുന്നത്. മൂന്നു മാടുകളില്‍ രണ്ടെണ്ണത്തിനെയാണ് മോഷ്ടിച്ചത്. ഓടിപ്പോയ ഒരു പോത്തിനെ ബുധനാഴ്ച രാവിലെ കണ്ടെത്തി. മോഷ്ടാക്കള്‍ മാടുകളെ പിക്കപ്പില്‍ കയറ്റുന്നതിന്‍റെ ദൃശ്യങ്ങള്‍ സമീപത്തുള്ള സ്ഥാപനത്തിലെ നിരീക്ഷണ കാ റയില്‍ പതിഞ്ഞിട്ടുണ്ട്. ഉടമകള്‍ ദൃശ്യങ്ങള്‍ സഹിതം പുതുക്കാട് പൊലീസില്‍ പരാതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.