ആദരിച്ചു

കിഴുപ്പിള്ളിക്കര: വെൽ​െഫയർ പാർട്ടി കിഴുപ്പള്ളിക്കര മേഖല കമ്മിറ്റി, ഫ്രറ്റേണിറ്റി മൂവ്മൻെറ് എന്നിവരുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെ . വെൽഫയർ പാർട്ടി തൃശൂർ ജില്ല സെക്രട്ടറി കെ.എസ്. നവാസ്, എഫ്.ഐ.ടി.യു ജില്ല വൈസ് പ്രസിഡൻറ് സരസ്വതി വലപ്പാട്, പി.കെ. അബ്​ദുൽ റഹ്മാൻ, പി.എം. മിർസാദ്, മിരിഫ് പുതിയവീട്ടിൽ, റംല അബ്​ദുൽ റഹ്മാൻ, എൻ.കെ. ഷാജഹാൻ, ആദിൽ ബിൻ അഷ്‌റഫ്, മെഹ്‌ജൂബ്, എൻ.എസ്. ഹലീം എന്നിവർ നേതൃത്വം നൽകി. പത്താംക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരെ വെൽഫെയർ പാർട്ടി അനുമോദിക്കുന്നു tck vtply wp 'നമ്മൾ നമുക്കായ്' പദ്ധതിക്ക് തുടക്കം വാടാനപ്പള്ളി: കൊറോണ കാരണം ദുരിതംപേറുന്ന പ്രവാസികൾക്ക് സഹായഹസ്തമായി 'നമ്മൾ നമുക്കായ്' പദ്ധതിയിലൂടെ പ്രവാസികളുടെ വീടുകളിലേക്ക് ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു. തളിക്കുളം പ്രവാസി അസോസിയേഷൻ (യു.എ.ഇ) സംഘടനയിൽ അംഗമായ മുഴുവൻ കുടുംബങ്ങളിലേക്കുമാണ് കിറ്റ് നൽകിയത്‌. വിതരണോദ്ഘാടനം വലപ്പാട് സർക്കിൾ ഇൻസ്പെക്ടർ കെ.എസ്. സുമേഷ് ഇ.ജി. സുരേഷ്ബാബുവിന് നൽകി നിർവഹിച്ചു. തളിക്കുളം പ്രവാസി അസോസിയേഷൻ രക്ഷാധികാരി ഗഫൂർ തളിക്കുളം അധ്യക്ഷത വഹിച്ചു. ബാഹുലേയൻ മാനങ്ങത്ത്, എ.പി. രത്നാകരൻ, ടി.യു. സുഭാഷ്ചന്ദ്രൻ, രാമദാസ് തൊഴുത്തുംപറമ്പിൽ, പി.കെ. രാമചന്ദ്രൻ, ധർമ്മൻ, വാസൻ, ഷമീർ മുഹമ്മദാലി എന്നിവർ സന്നിഹിതരായി. CAP: പ്രവാസി അസോസിയേഷൻ തളിക്കുളത്ത് നടത്തിയ 'നമ്മൾ നമുക്കായ്​' പദ്ധതി വലപ്പാട് സി.ഐ. കെ.എസ്‌. സുമേഷ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.