കാണിപ്പയ്യൂരിൽനിന്ന് പിടികൂടിയ വ്യാജ കള്ള്
കുന്നംകുളം: കാണിപ്പയ്യൂരിൽ വ്യാജ കള്ളും വൻ സ്പിരിറ്റ് ശേഖരവും എക്സൈസ് സംഘം പിടികൂടി. ഒരാൾ കസ്റ്റഡിയിൽ. ഉഭയൂരിൽനിന്നാണ് 431 ലിറ്റർ സ്പിരിറ്റും 360 ലിറ്റർ വ്യാജ കള്ളും പിടികൂടിയത്. കാണിപ്പയ്യൂരിൽ വാടക വീട്ടിൽ താമസിക്കുന്ന കൊടുങ്ങല്ലൂർ പത്താഴക്കാട് സ്വദേശി അവനിപ്പുള്ളി വീട്ടിൽ സുരേഷ് ബാബുവിനെയാണ് (59) കസ്റ്റഡിയിലെടുത്തത്.
ഇയാൾ കുടുംബത്തോടൊപ്പം താമസിക്കുന്ന വീട്ടിലാണ് സ്പിരിറ്റും വ്യാജ കള്ളും സൂക്ഷിച്ചിരുന്നത്. സ്പിരിറ്റ് കലക്കി വ്യാജ കള്ള് നിർമിച്ചതും ഈ വീട്ടിൽ തന്നെയാണ്.
കാട്ടകാമ്പാൽ, പഴഞ്ഞി പോർക്കുളം മേഖലകളിലായി ആറ് കള്ള് ഷാപ്പുകൾ നടത്തുന്നത് സുരേഷ് ബാബുവാണ്. മേഖലയിലെ ഷാപ്പുകളിൽ ഇയാൾ വിതരണം ചെയ്തിരുന്നത് സ്പിരിറ്റും മറ്റ് രാസവസ്തുക്കളും കലർത്തിയ വ്യാജ കള്ളായിരുന്നുവെന്നും ആക്ഷേപമുണ്ട്. കസ്റ്റഡിയിലെടുത്ത സുരേഷ് ബാബുവിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.