കാണിപ്പയ്യൂരിൽ ബസ് തടഞ്ഞ് ആക്രമണം; മൂന്നുപേർ കസ്റ്റഡിയിൽ

കുന്നംകുളം: കാണിപ്പയ്യൂരില്‍ നടുറോഡില്‍ ബസ് ജീവനക്കാര്‍ക്കുനേരെ ആക്രമണം.  കണ്ണൂർ-തൃശൂര്‍ പാലപ്പിള്ളി റൂട്ടില്‍ സര്‍വിസ് നടത്തുന്ന മരിയ ബസിലെ ജീവനക്കാര്‍ക്ക് നേരെ വ്യാഴാഴ്ച രാത്രി എട്ടോടെയാണ് ആക്രമണമുണ്ടായത്. തൃശൂരിലേക്ക് പോവുകയായിരുന്ന ബസിന് മുന്നിൽ പെട്ടി ഓട്ടോ ഓടിച്ച് തടസ്സം വെച്ചത് തർക്കത്തിനും പിന്നീട് പെട്ടി ഓട്ടോക്കാരനെ മർദിക്കുന്നതിലും ചെന്നെത്തിയിരുന്നു.

ഇതുചോദ്യം ചെയ്യാൻ എത്തിയ സംഘം ബസ് ജീവനക്കാരെ ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. സംഭവത്തിൽ അക്രമി സംഘത്തിലെ മൂന്നുപേരെയും ബസും പൊലീസ് കസ്റ്റഡിയിലെടുത്തു.

Tags:    
News Summary - attacked by blocking Bus at Kanipayyur-Three people are in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.