Posted On
date_range Updated On
date_range നായാട്ടുകുണ്ട് വനത്തിൽ ചന്ദനമോഷ്ടാക്കളും വനപാലകരും ഏറ്റുമുട്ടി; ബീറ്റ് ഓഫിസര്‍ക്ക് പരിക്ക്
വെള്ളിക്കുളങ്ങര: നായാട്ടുകുണ്ട് വനത്തില്‍ ചന്ദനമോഷ്ടാക്കളും വനപാലകരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു. പരിയാരം റേഞ്ചിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ സുവര്‍ണ കുമാറിന് (43) ഏറ്റുമുട്ടലില്‍ പരിക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. ചന്ദനം മുറിച്ചുകൊണ്ടിരുന്ന സംഘമാണ് വനപാലകരെ ആക്രമിച്ച ശേഷം ഓടിരക്ഷപ്പെട്ടത്.
വ്യാഴാഴ്ച പുലര്‍ച്ച നാലോടെയാണ് സംഭവം. മോഷ്ടാക്കള്‍ മുറിച്ചിട്ട മൂന്ന് ചന്ദനത്തടിക്കഷണങ്ങളും നാടന്‍തോക്കും വെട്ടുകത്തിയും സംഭവസ്ഥലത്തുനിന്ന് വനപാലകര്‍ കണ്ടെടുത്തു. രക്ഷപ്പെട്ട സംഘത്തിലെ ഒരാളെ പിന്നീട് വനപാലകര്‍ പിടികൂടി.
വെള്ളിക്കുളങ്ങര കുറിഞ്ഞിപ്പാടം സ്വദേശി സുരേന്ദ്രനാണ് (57) പിടിയിലായത്. മറ്റുള്ളവരെ പിടികൂടുന്നതിന് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.