ദേശീയപാത പേരാമ്പ്രയില്‍ സ്ലാബ് തകര്‍ന്ന് അപകട ഭീഷണിയായി മാറിയ കാന
അപകടത്തിലേക്ക് തുറന്ന് ദേശീയപാതയോരത്തെ കാന
കൊടകര: ദേശീയപാതയിലെ പേരാമ്പ്ര അപ്പോളോക്കു സമീപം റോഡില്‍ തുറന്നു കിടക്കുന്ന കാന അപകട ഭീഷണിയാകുന്നു. ചെറുകുന്നിലേക്ക് റോഡ് തിരിയുന്ന ഭാഗത്തുള്ള യൂടേണിനു സമീപത്താണ് സ്ലാബ് തകര്‍ന്ന് കാന തുറന്നു കിടക്കുന്നത്.
സര്‍വിസ് റോഡിലൂടെ വരുന്ന വാഹനങ്ങള്‍ പ്രധാന പാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് തകര്‍ന്നു കിടക്കുന്ന സ്ലാബും തുറന്നു കിടക്കുന്ന കാനയും ഇരുചക്രവാഹനയാത്രക്കാരുടെയും കാൽനടക്കാരുടെയും ജീവന് ഭീഷണിയാകുകയാണ്.
തകര്‍ന്ന സ്ലാബിനുള്ളിലെ ഇരുമ്പുകമ്പി റോഡിലേക്ക് ഉയര്‍ന്നു നില്ക്കുന്നതും ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഇരുചക്രവാഹനങ്ങളിലോ കാല്‍നടക്കാരുടെ വസ്ത്രങ്ങളിലോ കമ്പി ഉടക്കാൻ സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. നാളുകള്‍ക്ക് മുമ്പ് ഏതോ വാഹനം ഇടിച്ചാണ് കാനയുടെ മുകളിലെ സ്ലാബ് തകര്‍ന്നത്. എന്നാല്‍ സ്ലാബ് മാറ്റി സ്ഥാപിച്ച് അപകട സാധ്യത ഒഴിവാക്കാനുള്ള നടപടി അധികൃതര്‍ ഇനിയും സ്വീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.