Posted On
date_range Updated On
date_range ഷഫീഖിെൻറ കാരുണ്യത്തണലില്‍ കഴിഞ്ഞ നാരായണി യാത്രയായി
കൊടകര: ഓട്ടോഡ്രൈവറുടെ കാരുണ്യത്തണലില്‍ കഴിഞ്ഞിരുന്ന വയോധിക യാത്രയായി. കാവില്‍പാടം സ്വദേശിനി നാരായണിയാണ് വ്യാഴാഴ്ച മരിച്ചത്. ഭര്‍ത്താവ് വേലായുധന് മരിച്ചതിനെ തുടര്‍ന്ന് തനിച്ചായ നാരായണി ഇടിഞ്ഞുവീഴാറായ വീട്ടില്‍ കഴിഞ്ഞുകൂടുകയായിരുന്നു. ഇവര്‍ക്ക് മക്കളില്ല. അവശനിലയില്‍ കഴിഞ്ഞിരുന്ന നാരായണിയുടെ സംരക്ഷണച്ചുമതലയേറ്റെടുത്ത് ഇവരെ കുളിപ്പിക്കുകയും ഭക്ഷണം നല്‍കുകയും പരിചരിക്കുകയും ചെയ്തിരുന്നത് കൊടകരയിലെ ഓട്ടോ ഡ്രൈവറായ കാവില്‍പാടം സ്വദേശി ഷഫീഖാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.