representational image

കൊടകരയിലെ കുഴൽപണ കവർച്ച: പണം വന്നത് കർണാടകയിൽനിന്ന്; 25 ലക്ഷമെന്നത് വ്യാജം

തൃശൂർ: കൊടകരയിലെ കുഴൽപണ കവർച്ചാകേസിൽ പണം വന്നത് കർണാടകയിൽ നിന്നാണെന്നും പരാതിയിൽ പറഞ്ഞ 25 ലക്ഷമല്ല വാഹനത്തിലുണ്ടായിരുന്നതെന്നും പൊലീസ് സ്ഥിരീകരിച്ചു. പ്രതികളിൽനിന്ന് ലഭിച്ച ആദ്യ മൊഴികളുടെയും പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തലി​െൻറയും അടിസ്ഥാനത്തിലാണ് പൊലീസ് നിഗമനം.

കേസിൽ റിമാൻഡിലായിരുന്ന നാല് പ്രതികളെ പൊലീസ് കസ്​റ്റഡിയിൽ വാങ്ങി. രഞ്ജിത്, ദീപക്, മാർട്ടിൻ, ഒളരി ബാബു എന്നിവരെയാണ് പൊലീസ് കസ്​റ്റഡിയിൽ എടുത്തത്. ഇവരെ ചോദ്യം ചെയ്യുകയാണ്. ബുധനാഴ്ച ഇവരുമായി തെളിവെടുപ്പ്​ നടത്തും. കവർച്ച ആസൂത്രണം ചെയ്ത രീതി സംബന്ധിച്ച തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണ സംഘത്തി​െൻറ ലക്ഷ്യം.

ഗൂഢാലോചന നടത്തിയവർ ഇവരെ ഉപയോഗിച്ചാണ് വാഹനവും കുഴൽപണവും തട്ടിയെടുത്തതെന്നാണ് പൊലീസിന് ലഭിച്ച വിവരം. മാർട്ടിൻ കുഴൽപണം തട്ടിപ്പിൽ വിദഗ്ധനാണ്. 13 പ്രതികളുള്ള കേസിൽ 10 പേർ അറസ്​റ്റിലായിട്ടുണ്ട്. പ്രധാന പ്രതികളായ അലി സാജ്, മുഹമ്മദ് റഷീദ് എന്നിവരും അറസ്​റ്റിലായി. മൂന്ന് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.

Tags:    
News Summary - kodakara black money theft; money from karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.