കൊടകര മേല്‍പ്പാലത്തില്‍ ഗുഡ്സ് ഓട്ടോക്ക് തീപിടിച്ചപ്പോള്‍
Posted On
date_range Updated On
date_range ഓടുന്നതിനിടെ ഗുഡ്സ് ഓട്ടോ കത്തിനശിച്ചു
കൊടകര: ദേശീയപാതയിലെ കൊടകര മേല്‍പ്പാലത്തില്‍ ഗുഡ്സ് ഓട്ടോ കത്തിനശിച്ചു. വെള്ളിയാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് സ്കാനിങ് മെഷീന് കൊണ്ടുവന്നശേഷം തിരികെ ആലുവയിലേക്ക് പോകുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്.
തീപടരുന്നത് കണ്ട് ഡ്രൈവറും സഹായിയും ചാടിരക്ഷപ്പെട്ടു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് പറയുന്നു. അഗ്നിരക്ഷ സേന തീയണച്ചു. കൊടകര പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.